1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2011


ലണ്ടന്‍: എന്‍.എച്ച്.എസ് പുത്തന്‍ പരിഷ്‌കാരങ്ങള്‍ അവശ്യ സേവനകളുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ജി.പി സ്റ്റീവ് ഫീല്‍ഡിന്റെ മുന്നറിയിപ്പ്. പരിഷ്‌കാരങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായമാരാഞ്ഞ് സര്‍ക്കാരിനെ അറിയിക്കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ചുമതലപ്പെടുത്തിയ ആളാണ് സ്റ്റീവ്. ആരോഗ്യമേഖലയിലെ സര്‍ക്കാരിന്റെ പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്താനാവാത്തതും, അനിശ്ചിതത്വം നിറഞ്ഞതുമാണെന്നാണ് സ്റ്റീവിന്റെ വിലയിരുത്തല്‍.

രോഗികളുമായും വരുമാനവുമായും മത്സരിക്കാന്‍ ആശുപത്രികളോട് പറയുന്ന പദ്ധതിയാണ് ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്ര്യൂ ലാന്‍സ് ലി മുന്നോട്ടുവച്ച പരിഷ്‌കാരങ്ങള്‍. ഇത് അവശ്യ സേവനങ്ങളെ നശിപ്പിക്കും. ഇത് എന്‍.എച്ച്.എസിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നും പ്രമുഖ മെഡിക്കല്‍ സ്ഥാപനങ്ങള്‍ പറയുന്നു.

ഇത് ഫ്രീമാര്‍ക്കറ്റിംങ് സാധ്യമാക്കുന്നതിനാല്‍ വലിയ ആശുപത്രികളും ചെറിയ ആശുപത്രികളും നല്‍കുന്ന സേവനങ്ങള്‍ ഒരുപോലെ ഇല്ലാതാക്കും. രോഗികളുടെയും, ഡോക്ടര്‍മാരുടേയും, നഴ്‌സുമാരുടേയും, സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു മാറ്റമാണ് നമുക്ക് ആവശ്യം. എന്‍.എച്ച്.എസ് തകരാതെ നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിലെ ഓരോ ആശുപത്രിയും ചെയ്യേണ്ട സേവനങ്ങളുടെ നിരതന്നെ സ്റ്റീവ് കാമറൂണിന് നല്‍കുന്ന നിര്‍ദേശങ്ങളില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഉദാഹരണത്തിന് എല്ലാ ചെറിയ ആശുപത്രികളിലും A&E മെറ്റേണിറ്റി യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും, ചെറിയ ഹോസ്പിറ്റുകള്‍ക്ക് സബ്‌സിഡികള്‍ നല്‍കണം തുടങ്ങിയവ.

44 ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സ്റ്റീവിന്റെ സംഘം അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തന്നെ പ്രധാനമന്ത്രിക്കും, നിക്ക് ക്ലെഗിനും, ലാന്‍സ് ലിക്കും നല്‍കും.

ഫീല്‍ഡിന്റെ പ്രധാന നിര്‍ദേശങ്ങളിതാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടാവുന്ന വിയോജിപ്പ് ഒഴിവാക്കാന്‍ എല്ലാ പുതിയ ജിപി കണ്‍സോഷ്യങ്ങളിലും നഴ്‌സുമാരുടേയും സാധാരണ ഡോക്ടര്‍മാരുടേയും പ്രധാനിത്യം ഉറപ്പുവരുത്തുക.

ലോക്കല്‍ ഹെല്‍ത്ത്, സാമൂഹ്യ പ്രവര്‍ത്തകര്‍, കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന ക്ലിനിക്കല്‍ ക്യാബിനറ്റിന് രൂപം നല്‍കുക. ഇത്തരം സ്ഥാപനങ്ങള്‍ കണ്‍സോഷ്യത്തിനും, എന്‍.എച്ച്.എസ് ആശുപത്രികള്‍ക്കും, പൊതു ആരോഗ്യ വിഭാഗത്തിനും ഉപദേശം നല്‍കുക.

പ്രവസരക്ഷ, ആരോഗ്യ പരിചരണം, തുടങ്ങി പ്രധാന സേവനങ്ങള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനുള്ള കഴിവ് ജിപിമാര്‍ക്കില്ല. അതിനാല്‍ ഇത്തരം മേഖലകളില്‍ മറ്റു നെറ്റുവര്‍ക്കുകളുടെ സഹായം തേടണം.

മെഡിക്കല്‍ വിദ്യാഭ്യാസവും, ട്രെയിനിംങ്ങും പരിശോധിക്കാനുള്ള പദ്ധതി മെല്ലെയാക്കുക.

ഡോക്ടര്‍മാരെ ട്രെയിന്‍ ചെയ്യാത്ത െ്രെപവറ്റ് ആശുപത്രികള്‍ക്ക് പിഴഈടാക്കുക. ഇത് ഭാവിയിലെ എന്‍.എച്ച്.എസ് ട്രെയിനിംങ്ങുകള്‍ക്ക് ഉപയോഗിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.