അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉയര്‍ന്ന പോലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഗ്രെയ്റ്റ് മാഞ്ചസ്റ്റര്‍ പോലീസിലെ മുതിര്‍ന്ന ഓഫീസര്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് റസാഖാണ് സസ്പെന്ഷനിലവായിരിക്കുന്നത്.
പബ്ലിക് ഓഫീസിലെ പെരുമാറ്റദൂഷ്യം, നീതിന്യായ വ്യവസ്ഥ നടപ്പാക്കുന്നതിന് തടസംനില്ക്കല് എന്നീ കുറ്റങ്ങളാണ് മുഹമ്മദ് റസാഖിനെതിരേ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞയാഴ്ച്ചയായിരുന്നു. പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ബ്രാഞ്ച് ഇദ്ദേഹത്തെ ചോദ്യംചെയ്തത്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റസാഖിനെ ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. നിയമനിര്‍വ്വഹണം വൈകിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ബ്രാഞ്ച് വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. നേരത്തേ തന്നെ ഇന്‍സ്പെക്ടര്‍ റസാഖിനെക്കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. ഔദ്യോഗിക വെബ്സൈറ്റില്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ നേരത്തേ തന്നെ വിവാദമായിരുന്നു.
ബോസ്റ്റണ്‍ വെസ്റ്റ് ഏരിയയിലെ അയല്പ്പക്കത്തുള്ളവരുടെ സാമുഹ്യവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് പോലീസിന് അറിയാമെന്നും ഇത് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വൈബ്സൈറ്റില്‍ നല്കിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. ഈ പ്രദേശങ്ങളിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും ലേഖനത്തില്‍ ഇന്‍സ്പെക്ടര്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല