ട്രിപ്പൊളി: നാറ്റോ വ്യോമാക്രമണത്തില്‍ ലിബിയന്‍ നേതാവ് ഗദ്ദാഫി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തക്ക് പിന്നാലെ അദ്ദേഹം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഗദ്ദാഫി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
ഒരു മിനിട്ടോളം നീണ്ടുനിന്ന ടെലിവിഷന്‍ സംഭാഷണത്തില്‍ പാശ്ചാത്യ രാജ്യങ്ങളെ ‘ഭീരുക്കളേ’ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. ‘ഭീരുക്കളേ, നിങ്ങള്‍ക്ക് എന്നെ കൊല്ലാനായേക്കും. എന്നാല്‍ എന്റെ ആത്മാവിനെ തൊടാനാവില്ല. അത് ദശലക്ഷങ്ങളുടെ ഹൃദയങ്ങളിലാണ് ജീവിക്കുന്നത്’ ഗദ്ദാഫി പറഞ്ഞു.
നാറ്റോ ആക്രമണത്തില്‍ മൂന്ന് പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു വ്യോമാക്രമണത്തില്‍ ഗദ്ദാഫിക്ക് ഗുരുതരമായി പരിക്കു പറ്റിയിട്ടുണ്ടെന്ന് ഇറ്റലിയിലെ വിദേശകാര്യ മന്ത്രി ഫ്രാങ്കോ ഫ്രട്ടിനി പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് ലിബിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല