ഒസാമ ബിന്‍ ലാദന്റെ വധത്തെത്തുടര്‍ന്ന് തീവ്രവാദികളുടെ കണ്ണിലെ കരടായ പാക്കിസ്ഥാനെ സംരക്ഷിക്കാന്‍ അമേരിക്ക ശ്രമിച്ചേക്കുമെന്ന് സണ്‍ഡേ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്യുന്നു. എതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാവുകയാണെങ്കില്‍ ബരാക് ഒബാമ പാക്കിസ്ഥാന് സൈനികസഹായം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയാതെയാണ് ഇത്തരമൊരു നീക്കമെന്നതും ഏറെ രസകരമാണ്. പുതിയ നിര്‍ദ്ദേശം പാക്കിസ്ഥാനില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ട്. ന്യൂക്ലിയര്‍ മിസൈല്‍ ആക്രമണമുള്‍പ്പടെയുള്ളവ ചെറുക്കാന്‍ ഒബാമ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനായി അണ്വായുധ ശേഷിയുള്ള എഫ്-16 കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകള്‍ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് 800ലധികം ബാലസ്റ്റിക് മിസൈലുകളാണ് പ്രതിരോധത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഇക്കാര്യം ഒബാമ വ്യക്തമാക്കിയിട്ടുണ്ടെന്ന് അമേരിക്കന്‍ അധികൃതര്‍ സണ്‍ഡേ എക്‌സ്പ്രസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നിലവില്‍ ഏതാക്രമണം ചെറുക്കാനും പാക്കിസ്ഥാന് കരുത്തുണ്ട്. മറ്റൊരു രാഷ്ട്രത്തിന്റെ സഹായം ഇതിന് ആവശ്യമില്ല. ആണവാക്രമണത്തിന്റെ കാര്യത്തിലായാല്‍ പോലും അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളുടെ പിന്തുണ വേണ്ടെന്നാണ് രോഷത്തോടെ പാക് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. അതിനിടെ ലാദന്റെ വധത്തോടെ പാക്കിസ്ഥാനില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല