മുംബൈ:ബോളിവുഡിന്റെ താരറാണിക്ക് ഇന്ന് 44ാം പിറന്നാള്‍. ആഘോഷങ്ങളൊന്നുമില്ലാതെ കുടുംബവുമായി സന്തോഷം പങ്കിടാനാണ് തന്റെ തീരുമാനമെന്ന് മാധുരി പറഞ്ഞു.
ഭര്‍ത്താവ് ശ്രീറാം നെനെയും മക്കളും ഡെന്‍വറിലെ വീട്ടിലുണ്ട്. പ്രിയപ്പെട്ടവരോടൊപ്പം പിറന്നാള്‍ദിനം പങ്കിടാനായതിന്റെ സന്തോഷത്തിലാണ് മാധുരി. മക്കള്‍ സ്വയംനിര്‍മ്മിച്ച ആശംസാകാര്‍ഡുകളാണ് എനിക്കേറ്റവും പ്രിയപ്പെട്ട സമ്മാനം.
ഒരമ്മയ്ക്കു മക്കളില്‍നിന്നു കിട്ടാവുന്ന ഏറ്റവും മനോഹരമായ സമ്മാനവും ഇതുതന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ വര്‍ഷം എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു പാര്‍ട്ടി തന്നിരുന്നു. ഇത്തവണ അവരെന്ത് സര്‍െ്രെപസ് തരുമെന്നാണ് ഞാന്‍ നോക്കുന്നത്.
എന്തായാലും കുടുംബവുമൊത്ത് ഒരു ഡിന്നര്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്മാധുരി പറയുന്നു. കഴിഞ്ഞകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാന്‍ സന്തുഷ്ടയാണ്. ചെയ്തിട്ടുള്ള വേഷങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ വളരെയധികം ആത്മാഭിമാനമുണ്ട്. ഒരുപാട് ആരാധകരെ എനിക്ക് കിട്ടി, സ്‌നേഹസമ്പന്നനായ ഒരു ഭര്‍ത്താവ്, മക്കള്‍.. അങ്ങനെയെല്ലാ തരത്തിലും ഞാനെന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല