1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2011

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ വംശജനായ തഹവ്വുര്‍ ഹുസൈന്‍ റാണയെ ചിക്കാഗോയില്‍ വെച്ച് ഇന്ന് വിചാരണ ചെയ്യും. ഉസാമ ബിന്‍ ലാദന്റെ വധത്തെ തുടര്‍ന്നുളള ഈ വിചാരണ ഏറെ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നു.

റാണയെ പാക്കിസ്ഥാനിലെ ഇന്റലിജന്‍സ് വിഭാഗമായ ഐ.എസ്.ഐ കുടുക്കുകയായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. യു.എസ്. സൈനികരുമായി സഹകരിക്കാമെന്ന് റാണ സമ്മതിച്ചിട്ടണ്ട്.

ഭീകരാക്രമണങ്ങള്‍ക്കായുള്ള സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു കത്ത് ലഷ്‌ക്കര്‍ ഇ തൊയ്ബക്കുവേണ്ടി മറ്റൊരു ഗൂഢാലോചനക്കാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് കൈമാറി എന്നതാണ് റാണയുടെ മേല്‍ ആരോപിച്ചിട്ടുള്ള കുറ്റം.

അമ്പതുകാരനായ റാണ മുംബൈ ആക്രമണത്തിനു 2 വര്‍ഷം മുമ്പു തന്നെ പാക്കിസ്ഥാനില്‍ നിന്നും 25000 ഡോളര്‍ പ്രതിഫലം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ പഴയ സുഹൃത്തായ ഹെഡ്‌ലി വാദിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.