റോം: നോവാക് ഡോക്കോവിക് എന്ന സെര്‍ബിയന്‍ താരത്തെ പിടിച്ചുകെട്ടാന്‍ റഫേല്‍ നദാലിനും കഴിഞ്ഞില്ല. തുടര്‍ച്ചയായ സെറ്റുകളില്‍ നദാലിനെ തറപറ്റിച്ച് റോം മാസ്റ്റേര്‍സ് കിരീടം ചൂടിയതോടെ ലോകടെന്നിസില്‍ പുതിയ ചരിത്രമാണ് ഈ സെര്ബിയക്കാരന് എഴുതിച്ചേര്‍ത്തിരിക്കുന്നത്.
6-4,6-4 സെറ്റുകള്‍ക്കാണ് ഡോക്കോവിക് കലാശപോരാട്ടത്തില്‍ നദാലിനെ തോല്‍പ്പിച്ചത്. ഇതോടെ തോല്‍വിയറിയാതെ 37 മല്‍സരങ്ങള്‍ സ്വന്തമാക്കാന്‍ ഡോക്കോവിക്കിനായി. തുടര്‍ച്ചയായ നാലാംതവണയാണ് നദാല്‍ ഡോക്കോവിക്കിനോട് തോല്‍ക്കുന്നത്.
ആസട്രേലിയന്‍ ഓപ്പണ്‍ അടക്കമുള്ള ഏഴു കിരീടനേട്ടങ്ങള്‍ ഈവര്‍ഷം ഡോക്കോവിക് സ്വന്തമാക്കിയിട്ടുണ്ട്. വിജയത്തോടെ ലോകടെന്നിസില്‍ ഒന്നാംസ്ഥാനത്തേക്കുള്ള മല്‍സരം കൂടുതല്‍ ശക്തമാക്കാന്‍ ഡോക്കോവിക്കിന് സാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായുള്ള വിജയങ്ങളുടെ കരുത്തിലായിരിക്കും അടുത്തയാഴ്ച്ച തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണില്‍ സെര്‍ബിയന്‍ താരം കളിക്കാനിറങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല