ലണ്ടന്‍: കാറുകള്‍ പൂട്ടിവെച്ചും റീലീസ് ചെയ്യാനായി പിഴ ഈടാക്കിയും താന്‍ 10മില്യണ്‍ പൗണ്ട് സമ്പാദിച്ചതായി ഒരു ക്ലാംമ്പിംങ് ഏജന്റിന്റെ അവകാശവാദം. 46 കാരനായ വാര്‍ടണ്‍ വികിന്സാണ് ഈ വന്‍തുക സമ്പാദ്യമുള്ളതായി പൊങ്ങച്ചം പറയുന്നത്.
സര്‍ക്കാര്‍ ക്ലാമ്പിംങ് നിരോധിച്ചാലും തനിക്ക് പ്രശ്നമൊന്നുമില്ല. കാരണം ജീവിക്കാന്‍ ആവശ്യത്തില്‍ കൂടുതല്‍ താന്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ബര്‍മിംങ്ഹാം കാര്പാര്ക്കില് പാര്‍ക്കുചെയ്തിരിക്കുന്ന വാഹനത്തിന്റെ പാര്‍ക്കിംങ് ടിക്കറ്റിലെ സമയപരിധികഴിഞ്ഞാല്‍ െ്രെഡവര്‍മാര്‍ക്ക് വാഹനം കൊണ്ടുപോകണമെങ്കില്‍ 400പൗണ്ടോളം ഇയാള്‍ക്ക് നല്‍കണം. സ്വകാര്യപാര്ക്കിംങ് കേന്ദ്രങ്ങളില്‍ ക്ലാംമ്പിംങ് നടത്തുന്നത് നിരോധിച്ചുകൊണ്ട് കഴിഞ്ഞ ആഗസ്റ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ സാള്ട്ട്ലെ ജില്ലയിലെ മിഡ് വെ പാര്‍ക്കിന്റെ നടത്തിപ്പുകാരനായ വില്‍കിന്‍സ് നിര്‍ഭയം പണപ്പിരിവ് തുടര്‍ന്നുപോന്നു. സര്‍ക്കാരിന്റെ പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ താന്‍ വന്‍തോതില്‍ സമ്പാദിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.
മിഡ്വെ പാര്‍ക്കില്‍ നടക്കുന്ന കൊള്ളപ്പിരിവിനെതിരെ പല െ്രെഡവര്‍മാരും പരാതി നല്‍കിയിരുന്നു. ടിക്കറ്റ് സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്ന് ഒമ്പതുദിവസം മുന്‍പ് 63 കാരനായ സ്റ്റീവ് ഗ്രാന്റ് ഇവിടെ നല്‍കിയത് 430പൗണ്ടാണ്. വെറും ഏഴ് മിനുറ്റ് വൈകിയതിനാണ് ഈ വന്‍പിഴ അദ്ദേഹത്തിന് നല്‍കേണ്ടി വന്നത്. പതിനെട്ടുകാരനായ എമിലി റിറ്റ്സണിന് തന്റെ ഫോര്‍ക റിലീസ് ചെയ്യാനായി നല്‍കേണ്ടി വന്നത് 390പൗണ്ടാണ്. തന്റെ അച്ഛനില്‍ നിന്നും ടെലിഫോണിലൂടെ ക്രഡിറ്റ്കാര്‍ഡ് പെയ്മെന്റ് വാങ്ങാന്‍ മിഡ് വെ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണിത്. ഇവര്‍ പിന്നീട് കോടതിയെ സമീപിച്ച് പണം തിരിച്ചുവാങ്ങുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല