എത്രകാലം ജീവിച്ചിരിക്കും എന്ന ചോദ്യം നിങ്ങളെ വിടാതെ പിന്തുടരുന്നുണ്ടോ? ശാസ്ത്രം ഈ ചോദ്യത്തിനും ഉത്തരം കണ്ടെത്തിയിരിക്കുന്നു.ഒരാള്‍ എത്രകാലം ജീവിച്ചിരിക്കും എന്ന് മനസിലാക്കാന്‍ 435 പൌണ്ട് മുടക്കി ഒരു DNA ടെസ്റ്റ് നടത്തിയാല്‍ മതി.രക്തത്തിലെ ഡിഎന്‍എയുടെ പരിശോധനയാണ് ഈ ടെസ്റ്റിലൂടെ നടത്തുന്നത്. ഒരു വ്യക്തിയുടെ ബയോളജിക്കല്‍ ആയുസ് എത്രയാണെന്ന് മണിമണിയായി ടെസ്റ്റ് പറഞ്ഞുതരും!
ഡിഎന്‍എയില്‍ ഉള്ള ടെലോമെറസ് എന്ന ക്രോമോസോമിന്റെ ഘടനാ പരിശോധനയാണ് 435 പൌണ്ട് കൊടുത്താല്‍ സ്പാനിഷ് കമ്പനിയായ ബ്ലാസ്കോ ലൈഫ് ലെംഗ്ത്ത് ഈ ‘ഡെത്ത് ടെസ്റ്റ്’ നടത്തിത്തരും. ഈ ടെസ്റ്റ് ഇപ്പോള്‍ ‘കൊമേര്‍സ്യല്‍’ ആയി ലോഞ്ച് ചെയ്തിട്ടില്ല. യൂറോപ്പിലും അമേരിക്കയും വാണിജ്യാടിസ്ഥാനത്തില്‍ ഈ ടെസ്റ്റ് ലോഞ്ച് ചെയ്യാന്‍ മറ്റുള്ള കമ്പനികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ് ബ്ലാസ്കോ ലൈഫ് ലെംഗ്ത്ത്. മരിക്കുന്നത് എപ്പോള്‍ എന്ന് കണ്ടുപിടിക്കുന്നതിന് പുറമെ, വയസാകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും ഈ പരീക്ഷണം സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ടെലോമെറസിന്റെ നീളം അളന്നുകൊണ്ട് ഒരാളുടെ ആയുസ് തിട്ടപ്പെടുത്തുന്ന ഈ ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. ആയുസ് കുറവാണെന്ന് അറിയാനിടയായാല്‍ ആ ആധികൊണ്ട് തന്നെ ഒരാള്‍ മരിക്കാം എന്നാണ് ഈ ടെസ്റ്റിനെതിരെ ഉയര്‍ന്നിരിക്കുന്ന ഒരു ആരോപണം. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ ടെസ്റ്റ് ചൂഷണം ചെയ്യുമെന്നാണ് മറ്റൊരു ആരോപണം. പോളിസി എടുക്കുന്നതിനുമുമ്പ് ഈ ടെസ്റ്റ് നടത്തണമെന്ന് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നിര്‍ദേശിക്കുമെന്ന് ചിലരെങ്കിലും ചൂണ്ടിക്കാട്ടുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല