ലണ്ടന്‍: മാരകമായ ട്യൂമര്‍ രോഗമുണ്ടായിരുന്ന പെണ്‍കുട്ടി മൂന്ന് പൗണ്ട് വിലയുള്ള ടൂത്ത് ബ്രഷുകൊണ്ട് രക്ഷപ്പെട്ടു. കാറ്റി ലോലി എന്ന രണ്ടുവയസുകാരിയാണ് ഫഌഷ് ലൈറ്റുള്ള ടൂത്ത് ബ്രഷ് കാരണം മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
കുട്ടിയുടെ കണ്ണിന് അസാധാരണമായ ട്യൂമര്‍ ബാധിച്ചിരുന്നു. ഒരു ദിവസം ടൂത്ത് ബ്രഷിലെ ഫ്ലാഷിങ് ലൈറ്റ് കുട്ടിയുടെ കണ്ണില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ അസാധാരണമായ വെള്ളനിറം കുട്ടിയുടെ കണ്ണിലുള്ളതായി അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് ട്യൂമറുണ്ടെന്ന് മനസിലായത്.
റെറ്റിനോബ്ലാസ്േേറ്റാമ എന്ന ആസാധാരണ ക്യാന്‍സറായിരുന്നു ഇവള്‍ക്ക്. തുടക്കത്തില്‍ കണ്ടെത്താനായതിനാല്‍ കുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഓപ്പറേഷന് നടത്തി കെറ്റിയുടെ കണ്ണ് എടുത്തുമാറ്റുമെന്നും അവര്‍ പറഞ്ഞു. ടൂത്ത് ബ്രഷ് കുട്ടിയുടെ രോഗം കണ്ടെത്താന്‍ സഹായിച്ചിരുന്നില്ലെങ്കില്‍ രോഗം മൂര്ച്ഛിച്ചശേഷമേ തിരിച്ചറിയാനാകുമായിരുന്നുള്ളൂ.
‘ബ്രഷിന്റെ ഭംഗി കണ്ട് കെറ്റിതന്നെയാണ് അത് തിരഞ്ഞെടുത്തതെന്ന് അമ്മ പറയുന്നു. ബില്ലി എന്ന് പറയുന്ന ഒരു ഭാഗം ഇതിനുണ്ട്. ഇവിടെ അമര്‍ത്തിയാല്‍ 60 സെക്കന്റെ വരെ ലൈറ്റ് കത്തും. കെറ്റിയ്ക്ക് ഇത് വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം ഇരുട്ടില്‍ ബ്രഷിന്റെ ലൈറ്റ് അവളുടെ കണ്ണില്‍ ആസാധാരണമായൊരു പ്രതിഫലനും ഉണ്ടാക്കുന്നതായി കണ്ടെത്തി. അപ്പോള്‍ തന്നെ അവളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു’- അമ്മ പറഞ്ഞു. ഇത്തരം ട്യൂമറുകള്‍ ഫോട്ടോഗ്രാഫുകളിലൂടെയും കണ്ടെത്താം.
ഫഌഷ് ഇട്ട് എടുക്കുന്ന ഫോട്ടോകളില്‍ കണ്ണുകളില്‍ ആസാധാരണമായ വെള്ളനിറം കാണുന്നുണ്ടോയെന്ന് മനസിലാക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല