ലണ്ടന്‍: എതിര്‍പ്പുകളുടെ കുത്തൊഴുക്കിനെ തുടര്‍ന്ന് ട്വിറ്ററില്‍ പോസ്റ്റുചെയ്ത തന്റെ അര്‍ധനഗ്ന ചിത്രം ടെന്നിസ് താരം സെറീന വില്യം പിന്‍വലിച്ചു. ശരീരവടിവ് വ്യക്തമാകുന്ന നേരിയ വസ്ത്രവുമായി ഹൈ ഹീല്‍ ചെരുപ്പിട്ട് നില്ക്കുന്ന ചിത്രമായിരുന്നു ഈ അമേരിക്കന്‍ ടെന്നിസ് താരം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്. ചിത്രം പോസ്റ്റ് ചെയ്തതോടെ പ്രതിഷേധക്കാര്‍ രംഗത്തെത്തുകയായിരുന്നു. ട്വീറ്ററില്‍ താരത്തെ പിന്തുടര്ന്നവരായിരുന്നു കാര്യമായി പ്രതിഷേധിച്ചത്. ഇത്തരമൊരു ചിത്രം പ്രസിദ്ധീകരിച്ചതുവഴി എന്തു സന്ദേശമാണ് സെറീന നല്കാന് ഉദ്ദേശിക്കുന്നതെന്ന് ഡെയ്ലി മെയില്‍ പത്രം ചോദിക്കുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ചിത്രം പിന്‍വലിക്കാന്‍ സെറീന തയ്യാറായത്. നേരത്തേ താരവുമായി പ്രണയത്തിലാണെന്ന് ട്വിറ്ററിലൂടെ അവകാശപ്പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല