വാഷിംഗ്ടണ്‍:യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ് പാക്കിസ്ഥാന് സന്ദര്‍ശനത്തിനൊരുങ്ങുന്നു. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രത്യേകപ്രതിനിധി മാര്‍ക് ഗ്രോസ്മാനെ അവര്‍ പാക്കിസ്ഥാനിലേക്കയച്ചു. നയതന്ത്രചര്‍ച്ചകളില്‍ പങ്കെടുക്കാനും പാക്കിസ്ഥാനോടുള്ള അമേരിക്കന്‍ ഗവണ്മെന്റിന്റെ സഹകരണം അറിയിക്കാനുമായിരിക്കും സന്ദര്‍ശനമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന് മാര്‍ക് ടോണര്‍ വ്യക്തമാക്കി.
സന്ദര്ശനത്തിയതി കൃത്യമായി പുറത്തുവിട്ടിട്ടില്ല. ചര്‍ച്ച ചെയ്യേണ്ട വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണയും തയ്യാറെടുപ്പും നടത്തിയശേഷം പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താനായിരുന്നു അവര്‍ ഉദ്ദേശിച്ചത്. എല്ലാ അര്‍ത്ഥത്തിലും രാജ്യവുമ്യുള്ള നയതന്ത്രചര്ച്ചയ്ക്ക് ഇപ്പോള്‍ തയ്യാറായതുകൊണ്ടാണ് യാത്രയ്ക്കൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായും പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയുമായും പട്ടാളമേധാവി അഷ്ഫാഖ് പര്‍വേസ് കയാനിയുമായും ഹിലാരി ഇന്നലെ സംസാരിച്ചിരുന്നു. പാക്കിസ്ഥാനില്‍വെച്ച് അമേരിക്കന്‍ സേനയുടെ ആക്രമണത്തില്‍ ഉസാമ ബിന്‍ ലാദന് കൊല്ലപ്പെട്ട സാഹചര്യത്തില്‍ പാക്ക്-യു എസ് ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു സന്ദര്‍ശനം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല