ലണ്ടന്‍: ഹിഗസ് ബോസോണ്‍ കണങ്ങള്‍ അറിയപ്പെടുന്നത് ‘ദൈവകണങ്ങള്‍’ എന്നാണ്. കണ-ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന മാതൃകയായി പരിഗണിച്ചിരിക്കുന്നത് ഹിഗ്‌സ് ബോസോണാണ്. സൈദ്ധാന്തിക ഭൗതികശാത്രത്തിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാനാണ് ഇത്തരമൊരു കണത്തിന്റെ നിലനില്‍പ്പ് ശാസ്ത്രലോകം പരിഗണിക്കുന്നത്. ഇതിന്റെ നിലനില്‍പ്പ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) ഉപയോഗിച്ചുകൊണ്ടാണ് പരീക്ഷിക്കപ്പെടുന്നത്. 2012-ഓടുകൂടി ഹിഗ്‌സ് ബോസോണ്‍ കണങ്ങളെ പറ്റിയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ശാസ്ത്രലോകം കരുതുന്നു. പ്രകൃതിയുടെ ആഴങ്ങളില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള നിയമങ്ങളെ കണ്ടെത്താനാണ് ഹിഗ്‌സ് ബോസോണ്‍ കണത്തെ പറ്റിയുള്ള ഗവേഷണങ്ങളിലൂടെ ശാസ്ത്രലോകം ശ്രമിക്കുന്നത്.
‘ഈ ഉദ്യമം തുടരണോ വേണ്ടയോ എന്ന് 2012-ഓടുകൂടി നമുക്ക് തീര്‍ച്ചപ്പെടുത്താനാകും എന്ന് എനിക്കുറപ്പുണ്ട്’, പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സി.ഇ.ആര്‍.എന്‍ മേധാവി റോള്‍ഫ് ഡിയെറ്റര്‍ ഹ്യൂവെര്‍ പറയുന്നു. സി.ഇ.ആര്‍.എന്‍ ആണ് ലോകത്തെ ഏറ്റവും വലിയ കൊളൈഡറായ എല്‍.എച്ച്.സി സ്ഥാപിച്ചത്. 1964-ലാണ് പീറ്റര്‍ ഹിഗ്‌സ് അര്‍ദ്ധ ആറ്റോമിക കണങ്ങളായ ഹിഗ്‌സ് ബോസോണ്‍ കണ്ടെത്തിയത്. ഭൂമിയുടെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങള്‍ ദൂരീകരിക്കാന്‍ ‘ദൈവകണ’ങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ സഹായിക്കും.
‘ഹിഗ്‌സ് ബോസോണുകള്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവയെ 2012-ഓടുകൂടി കണ്ടെത്തും. ഇല്ലെങ്കില്‍ ഈ പ്രോജക്ട് ഉപേക്ഷിക്കും’, മറ്റൊരു ശാസ്ത്രജ്ഞയായ ഫാബിയോള ഗിയാനോട്ടി പറഞ്ഞു. ഇതിന്റെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന എല്‍.എച്ച്.സി ഫ്രഞ്ച-സ്വിസ് അതിര്‍ത്തിയില്‍ 27 കി.മി. നീളത്തിലും 100 മീ. ആഴത്തില്‍ ഭൂമിക്കടിയിലുമാണ് സ്ഥിതിചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല