മധ്യപ്രദേശിലെ ജബല്‍പൂരില്‍ മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥിനികളോട് മാര്‍ക്കിന് വേണ്ടി സെക്‌സ് ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സംഭവത്തില്‍ പത്തോളം പേര്‍ കുറ്റക്കാരെന്ന് നാലംഗ സമിതി നടത്തിയ അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. റിപ്പോര്‍ട്ട് മധ്യപ്രദേശ് സര്‍ക്കാരിന് കൈമാറി. സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ യൂണിവേഴ്‌സിറ്റി വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവത്തില്‍ പങ്കാളികളാണ്.
സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള നേതാജി സുഭാഷ് ചന്ദ്ര മെഡിക്കല്‍ കോളെജിലെ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുടെ പരാതിയാണ് വിവാദത്തിന് അടിസ്ഥാനം. പരീക്ഷ ജയിക്കണമെങ്കില്‍ ചില സര്‍വകലാശാല ഉദ്യോഗസ്ഥരുമായി കിടക്ക പങ്കിടണമെന്ന് ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ഥിനി കുട്ടിയോട് പറഞ്ഞുവത്രേ. അല്ലെങ്കില്‍ പരീക്ഷ തോല്‍ക്കുമെന്ന് പറഞ്ഞതായും വിദ്യാര്‍ഥിയുടെ പരാതിയിലുണ്ട്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍, സര്‍വകലാശാല പരീക്ഷാ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറെയും പരീക്ഷാ കണ്‍ട്രോളറെയും ഇടനില നിന്ന് ഇവര്‍ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന രാജു ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല