പൂനെ: 125 cc സൂപ്പര്‍ ബൈക്കായ ഡ്യൂക്ക് ഇന്ത്യയിലെത്തിക്കാന്‍ ബജാജ് ഓട്ടോ ലിമിറ്റഡ് നീക്കമാരംഭിച്ചു. കമ്പനിയുടെ ആസ്ട്രിയന്‍ പങ്കാളിയായ കെ.ടി.എം പവര്‍ സ്പോര്‍ട്സുമായി സഹകരിച്ചാണ് ഇന്ത്യയിലും ബ്രസീലിലും ഡ്യൂക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുള്ളത്.
ഡിസംബറോടു കൂടി ഡ്യൂക്ക് ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്നാണ് സൂചന. എന്നാല്‍ ആദ്യം ബ്രസീലിലായിരിക്കും ബൈക്ക് എത്തുക. ഇന്ത്യയിലെ പ്രശസ്ത മോഡലുകളായ പള്‍സര്‍, ഡിസ്കവര് എന്നിവയും ബ്രസീലിലെ വാഹന വിപണിയിലെത്തിക്കാന്‍ കമ്പനി നീക്കം നടത്തുന്നുണ്ട്.
പൂനെയിലെ ചക്കന്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഡ്യൂക്ക് ബൈക്കുകള്‍ മുഴുവനായും കയറ്റുമതി ചെയ്യുകയാണ്. ആസ്ട്രിയയിലേക്കും മറ്റുചില യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കുമാണ് ഡ്യൂക്ക് കയറ്റുമതി ചെയ്യുന്നത്. ഗ്രാമപ്രദേശങ്ങളിലെ ഇരുചക്രവാഹന പ്രേമികളെ ലക്ഷ്യമിട്ട് കൂടുതല്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല