1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2011

ലണ്ടന്‍: ബ്രിട്ടീഷ് റിട്ടെയ്ല്‍ വിപണിയിലെ വമ്പന്‍മാരായ മദര്‍ കെയര്‍ ഗ്രൂപ്പ് ഒറ്റയടിക്ക് 110 സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നു. നിലവിലുള്ള 373 സ്‌റ്റോറുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 266 ആയി കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അതായത് കമ്പനിയുടെ നാലില്‍ ഒന്നില്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കുന്നു.

യു.കെയില്‍ കമ്പനി നഷ്ടത്തിലാവുന്നത് കണ്ട് വിദേശത്ത് മാര്‍ക്കറ്റ് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. കമ്പനി സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായുണ്ടാവുന്ന തൊഴില്‍ നഷ്ടം 250 ല്‍ കൂടാന്‍ അനുവദിക്കില്ലെന്നാണ് മദര്‍ കെയര്‍ പറയുന്നത്. യു.കെയില്‍ മാത്രമായി മദര്‍ കെയറിന് 7,300 ജോലിക്കാരുണ്ട്. അടച്ചുപൂട്ടുന്ന സ്‌റ്റോറുകളിലെ തൊഴിലാളികള്‍ക്ക് മറ്റിടങ്ങളില്‍ ജോലി നല്‍കാനാണ് തീരുമാനം.

ഓണ്‍ലൈന്‍ റീട്ടെയ്‌ലേഴ്‌സും, സൂപ്പര്‍മാര്‍ക്കറ്റുകളും വര്‍ധിച്ചതോടെ മിക്ക മുന്‍നിര നഗരങ്ങളിലെയും കമ്പനി സ്‌റ്റോറുകള്‍ പ്രതിസന്ധിയിലാണ്. സര്‍ക്കാരിന്റെ വെട്ടിക്കുറയ്ക്കലുകളും, വില വര്‍ധനവും, ടാക്‌സ് വര്‍ധിച്ചതുമെല്ലാം മാര്‍ക്കറ്റിലെ മത്സരം കൂട്ടിയിട്ടുണ്ട്. മാന്ദ്യകാലത്ത് തകര്‍ന്ന സാവി, വൂള്‍വേര്‍ത്ത് തുടങ്ങിയ റീട്ടെയ്‌ലേഴ്‌സിന്റെ ഗതിമുന്നില്‍കണ്ട് എച്ച്.എം.വി, ജെ.ജെ.ബി സ്‌ഫോര്‍ട്‌സ്, തോര്‍തോണ്‍സ്, കോമെറ്റ് തുടങ്ങിയ ഷോപ്പുകളാണ് അടക്കുകയാണ്.

മദര്‍കെയര്‍ ആഗോള വ്യാപകമായ് വന്‍ ലാഭം കൊയ്ത വര്‍ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. എന്നാല്‍ പ്രതികൂല കാലാവസ്ഥയും സാമ്പത്തിക അരാജകത്വവും മദര്‍കെയറിന്റെ യു.കെ റീട്ടെയില്‍ വിപണിയെ തകര്‍ത്തു കളയുകയായിരുന്നു. നികുതിക്ക് പുറമേയുള്ള വരുമാന ലാഭം ഇക്കുറി 8.8മില്യണ്‍ മാത്രമായിരുന്നു. പോയവര്‍ഷം ഈ സ്ഥാനത്ത് 32.5 മില്യണ്‍ ലാഭമാണ് മദര്‍കെയര്‍ സ്വന്തമാക്കിയിരുന്നത്.

യു.കെയില്‍ കമ്പനിയുടെ വളര്‍ച്ച 69% കുറഞ്ഞപ്പോല്‍ മദര്‍കെയറിന്റെ വിദേശ മാര്‍ക്കറ്റുകളില്‍ വില്പന 7.1% വര്‍ധിച്ച് 1.16ബില്യണ്‍ പൗണ്ടിലെത്തി. വിദേശലാഭത്തില്‍ 27.5മില്യണ്‍ പൗണ്ട് കൊയ്‌തെടുത്തത് മദര്‍കെയര്‍ പുതുതായി ആരംഭിച്ച 166 സ്‌റ്റോറുകളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.