ഡബ്ലിന്‍: യൂറോപ്പാ ലീഗ് കിരീടം എഫ്.സി പോര്‍ട്ടോ സ്വന്തമാക്കി. ഫൈനലില്‍ ബ്രഗയെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചാണ് പോര്‍ട്ടോ വര്‍ഷങ്ങളായുള്ള കിരീടദാരിദ്ര്യത്തിന് അന്ത്യം കുറിച്ചത്.
നാല്‍പ്പത്തിനാലാം മിനുറ്റില്‍ റഡാമേല്‍ ഫല്‍കോ ആണ് പോര്‍ട്ടോയുടെ വിജയഗോള്‍ നേടിയത്. ഫ്രെഡ് ഗാറിന് നല്കിയ ക്രോസില്‍ നിന്നുമാണ് റഡാമേല്‍ ഗോള്‍ നേടിയത്. 2004ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയശേഷം ആദ്യമായിട്ടാണ് പോര്‍ട്ടോ യൂറോപ്യന്‍ കിരീടം സ്വന്തമാക്കുന്നത്.
ടീമിന്റെ വിജയത്തിലൂടെ കോച്ച് ആന്‍ഡ്രേ വില്ലാസ് മറ്റൊരു റെക്കോര്‍ഡിന് ഉടമയായി. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ യൂറോപ്യ ലീഗ് നേടുന്ന ടീമിന്റെ പരിശീലകന് എന്ന റെക്കോര്‍ഡാണ് വില്ലാസ് കരസ്ഥമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല