1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2011

കഴിഞ്ഞ വര്‍ഷം ജീവിച്ച അതേ നിലവാരത്തില്‍ കഴിയണമെങ്കില്‍ ബ്രിട്ടീഷുകാര്‍ 643പൗണ്ട് അധികം ചിലവാക്കേണ്ടിവരുമെന്ന് പഠന റിപ്പോര്‍ട്ട്. അതിനര്‍ത്ഥം യു.കെയിലെ സാധാരണ കുടുംബത്തിന് ഈ വര്‍ഷം 1,530പൗണ്ട് അധികചിലവുണ്ടായിട്ടുണ്ടെന്നാണ്. ഇത് രാജ്യത്താകമാനം 40 ബില്യണ്‍ പൗണ്ടിന്റെ അധിക ബാധ്യതയാണുണ്ടാക്കുക. പണപ്പെരുപ്പം കൂടുന്നതതാണ് ജീവിതച്ചിലവിലുണ്ടായ വര്‍ധനവിന് പ്രധാന കാരണം. പണപ്പെരുപ്പം കഴിഞ്ഞമാസം 0.5% വര്‍ധിച്ചതായാണ് ഒരാഴ്ചമുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ധന ബില്ലുകളിലുണ്ടാവുന്ന വര്‍ധനവും, ഗതാഗത ചിലവ് കൂടുന്നതുമാണ് പണപ്പെരുപ്പം ഉയരാനുള്ളകാരണങ്ങള്‍. വിലക്കയറ്റം കാരണം ഗാര്‍ഹിക ബജറ്റ് കഴിയുന്നത്ര ചുരുക്കാനുള്ള ശ്രമത്തിലാണ് മുതിര്‍ന്ന ആളുകള്‍. മദ്യത്തിനും, സിഗരറ്റിനും വില ഉയര്‍ന്നു എന്നതും ചിലവ് കൂട്ടുന്നു. കുടുംബത്തിലെ പ്രധാന വരുമാനം വരുന്നത് 65നും 75നും ഇടയിലുള്ളവരില്‍ നിന്നാണ്. ഇവര്‍ക്ക് വര്‍ഷം 2010ലെ ജീവിതനിലവാരം കാത്തുസൂക്ഷിക്കാന്‍ 955പൗണ്ട് കൂടുതല്‍ ചിലവാക്കേണ്ടി വരും. ഒരു വര്‍ഷം ശരാശരി കുടുംബത്തിന്റെ വീട്ടുചിലവ് 35,533പൗണ്ടാണ്. 65നും 74നും ഇടയിലുള്ളവരുടെ ചിലവ് 22,187പൗണ്ടാണ്. 75 മുകളിലുള്ളവരുടേതാകട്ടെ 16,356പൗണ്ടും. എം.ജെ.എം അഡ്വവാന്റേജാണ് ഈ പഠനം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.