ലാസ് വേഗസ്: ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഫൊര്ണോണ്ടോ അലോന്‍സോ ഫെരാരിയുമായി പുതിയ കരാറിലേര്‍പ്പെട്ടു. 2016ലെ സീസണ്‍വരെ ഫെരാരിയില്‍ തുടരാന്‍ സഹായിക്കുന്ന കരാറിലാണ് ഈ സ്പാനിഷ് ഡ്രൈവര്‍ ഒപ്പിട്ടിരിക്കുന്നത്.
ഫെരാരിയുമായുള്ള അലോന്‍സോയുടെ മൂന്നുവര്‍ഷ കരാര്‍ അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ കരാര്‍. ഫെരാരി തന്റെ രണ്ടാം കുടുംബമാണെന്നും ഇവിടെ തുടരുന്നതില്‍ സന്തോഷമുണ്ടെന്നും അലോന്‍സോ പറഞ്ഞു.
കരാര്‍ പുതുക്കിയ വാര്‍ത്ത ഫെരാരി പ്രസിഡന്റ് ലൂസ ഡി മോന്റെസിമോള സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് എട്ടിന് തുര്‍ക്കി ഗ്രാന്‍ഡ് പ്രീയിലായിരുന്നു അലോന്‍സോ ഫെരാരിയുടെ ആദ്യനേട്ടം കൈവരിച്ചത്. 2011 സീസണില്‍ പ്രമുഖ നാലുമല്‍സരം കഴിഞ്ഞപ്പോള്‍ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റിയന് വെറ്റലാണ് ഒന്നാമതുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല