ലീനെ ബ്ലാക്ക്വെല്ലും ഭര്‍ത്താവ് ആന്‍ഡിയും മുട്ടയിലെ മഞ്ഞക്കരുവിനോട് ഏറെ കടപ്പെട്ടവരാണ്. മുട്ടയിലെ മഞ്ഞക്കരുവാണ് അമ്മയാവുക എന്ന ലീനെയുടെ ദീര്‍ഘകാലത്തെ സ്വപ്നം സാക്ഷാത്ക്കരിച്ചത്.
2003 മുതല്‍ ഒരുമിച്ച് ജീവിക്കുന്ന ലീനയ്ക്കും ആന്ഡിയ്ക്കും ഇതുവരെ കുട്ടികളുണ്ടായിരുന്നില്ല. കൃത്രിമ പ്രജനന മാര്‍ഗ്ഗങ്ങള്‍ക്കായി 15,000 പൗണ്ട് ചിലവാക്കിയതല്ലാതെ ഒരു രക്ഷയുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഡോക്ടര്‍മാരെ സമീപിച്ചപ്പോഴാണ് കാര്യം വ്യക്തമായത്. ലീനെയുടെ ഗര്ഭപാത്രിത്തിലെ അണ്ഡങ്ങളെ തകര്‍ക്കാന്‍ കഴിവുള്ള പ്രത്യേക കോശങ്ങള്‍ അവരുടെ ശരീരത്തില്‍തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു എന്നാണ് കണ്ടെത്തിയത്.
തുടര്‍ന്ന് ഇതിനെ തകര്‍ക്കാനായി ഡോക്ടര്‍മാരുടെ ശ്രമം. കോഴിമുട്ടയില്‍ നിന്നുള്ള ഒരു പ്രത്യേകതരം പ്രോട്ടീന്‍ തയ്യാറാക്കുകയും ഇത് ലീനെയുടെ ശരീരത്തില്‍ കുത്തിവെയ്ക്കുകയുമായിരുന്നു. അത് ഫലപ്രാപ്തിയിലെത്തുകയും ഫെബ്രുവരിയില്‍ മാര്ട്ടിന് എന്ന കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
കുട്ടികളില്ലാതിരുന്ന സമയത്ത് താന്‍ ഏറെ തകര്‍ന്നിരുന്നുവെന്നും ഇപ്പോള്‍ അതീവ സന്തുഷ്ടയാണെന്നും ഗ്രന്താമില് നിന്നുള്ള ലിനെ പറഞ്ഞു. ലീനെയുടെ ശരീരത്തിലെ അസാമാന്യമായ പ്രതിരോധശേഷിയാണ് ഗര്‍ഭധാരണത്തിന് തടസമായതെന്ന് നോട്ടിംഗ്ഹാമിലെ കെയര്‍ ഫെര്‍ട്ടിലിറ്റിയിലെ ഡോ.ജോര്‍ജ്ജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല