വെണ്ണയും പാല്‍ക്കട്ടിയും കഴിക്കുന്നത് ആരോഗ്യത്തിന് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വളരെക്കാലമായുള്ള ചില വിശ്വാസങ്ങളെ തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
പാല്‍വിഭവങ്ങള്‍ കഴിക്കുന്നത് ഹൃദയാഘാതമടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. മധ്യവയസ്കരുടെ ഇടയിലായിരുന്നു പഠനം നടത്തിയത്. നേരിയ അളവില്‍ പാല്‍വിഭവങ്ങള്‍ കഴിക്കുന്നതുമൂലം ഇവരുടെ ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. പാല്‍ക്കട്ടിയും വെണ്ണയും അടക്കമുള്ള പാല്‍ഉല്‍പ്പന്നങ്ങള്‍ വളരെ കോംപ്ലക്സായിട്ടുള്ള പദാര്‍ത്ഥങ്ങളാണ്.
പാലുല്‍പ്പന്നങ്ങള്‍ അധികം കഴിക്കുന്നതുമൂലം ഹൃദയാഘാതത്തിന്റെ തോത് വര്‍ധിക്കുമെന്നതിന് തെളിവൊന്നുമില്ലെന്ന് ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ സ്റ്റെല്ല അസ്ലിബെക്യന് പറയുന്നു. സ്റ്റെല്ലയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പഠനം നടത്തിയത്. എന്നാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ധാരാളമായി കഴിക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. വിറ്റാമിന്‍ ഡി, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഹൃദയാഘാതത്തെ തടയുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
ഭക്ഷണമായി ഉപയോഗിക്കുന്ന എല്ലാപദാര്ത്ഥങ്ങളുമാണ് കണക്കിലെടുക്കേണ്ടതെന്നും ഒരു പ്രത്യേകതരം ആഹാരസാധനം പ്രശ്നമുണ്ടാക്കുമെന്ന്് പറയാനാകില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല