1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2011

ജോണ്‍ മുളയങ്കില്‍

ഇംഗ്ലണ്ടിലെ സമ്മറില്‍സംഗമങ്ങളുടെ ജൈത്രയാത്ര ആരംഭിക്കുന്നു. വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന രാഷ്ട്രീയപാരമ്പര്യമുള്ള മലയാളികള്‍ എവിടെ ചെന്നാലും കൂട്ടായ്മ കെട്ടിപ്പടുക്കും.

വളര്‍ച്ചയുടെ വലുപ്പമനുസരിച്ച് അത് പിരിഞ്ഞുകൊണ്ടേയിരിക്കും. ഭിന്ന അഭിപ്രായങ്ങളും താല്‍പ്പര്യങ്ങളും ചിന്നിച്ചിതറലിന് ആക്കം കൂട്ടും. ഇവിടെയുള്ള ഓരോ പ്രദേശത്തുനിന്നും എത്രയെത്ര സംഘടനകള്‍, ഇടത്, വലത്, സോഷ്യലിസം, ജാതി, ഉപജാതി, എന്നിങ്ങനെ എത്രയോ തിരിവുകളും പിരിവുകളും.

ഇന്ത്യാ മഹാരാജ്യത്തെ ഭിന്നസംസ്‌കാരങ്ങളില്‍ ഊളിയിട്ട ഇവര്‍ ഇവിടെ വന്നാലും തനിനിറം കാട്ടാതിരിക്കുമോ. രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളവ തൂത്തുകളഞ്ഞാല്‍ പോവുമോ. അവര്‍ പിരിഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ.

പിരിയാനും പിരിക്കാനും പറ്റാതെ പിടിച്ചുനില്‍ക്കേണ്ടി വരുന്ന കൂട്ടായ്മക്കാണ് സംഗമങ്ങള്‍ എന്ന പേര് ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. നാട്ടുകരസംഗമങ്ങള്‍ പിരിയാന്‍ വയ്യാതെ കൈകാലിട്ടുഴയ്ക്കുമ്പോള്‍ കൊഴിഞ്ഞുപോകലുകള്‍ ഉണ്ടയേക്കാം. ഒത്തൊരുമയോടെ മുമ്പോട്ട് പ്രയാണം ചെയ്യുന്ന കരസംഗമങ്ങളിലൊന്നാണ് അരീക്കര സംഗമമെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും.

മെയ് മാസം 28ന് ശനിയാഴ്ച്ച രാവിലെ ഒന്‍പതരയ്ക്ക് ആരംഭിക്കുന്ന കൂട്ടായ്മ ചെല്‍ത്തനാം എന്ന സ്ഥലത്താണ് ഈവര്‍ഷം ആഘോഷിക്കുന്നത്. ഓരോവര്‍ഷവും ഇംഗ്ലണ്ടിലെ വിവിധഭാഗങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന അരീക്കരസംഗമത്തില്‍ 120 ഓളം വരുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരില്‍ എല്ലാവരും പങ്കെടുക്കാറുണ്ട്.
കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്താനുതകുന്ന വിവിധ കലാരൂപങ്ങള്‍ സ്റ്റേജുകളില്‍ അവതരിപ്പിച്ചു പോരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന കായികമല്‍സരങ്ങള്‍ വടംവലി പോലുള്ള ശക്തിപരീക്ഷണങ്ങള്‍ മുതലായവ കൂട്ടായ്മയ്ക്ക് രസംപകരുന്നുണ്ട്.

ക്വിസ് മല്‍സരങ്ങള്‍, അ്ന്താക്ഷരി, ഗാനമേള തുടങ്ങിയ വിനോദോപാധികള്‍ നിറച്ച പകല്‍ ഏവരെയും സംഗമത്തിലേക്ക് ആകര്‍ഷിക്കുന്നു. നാട്ടിലേയും വീട്ടിലേയും വിശേഷങ്ങള്‍ പങ്കുവെയ്ക്കാനുള്ള വേദികൂടിയാണ് സംഗമങ്ങള്‍.

നാടിനും നാട്ടാര്‍ക്കും സഹായമെത്തിക്കാനും ്അരീക്കര കൂട്ടായ്മ സഹായിക്കുന്നു. മുന്നുവര്‍ഷം സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള തുക എത്തിക്കാന്‍ സാധിച്ചത് കൂട്ടായ്മയുടെ വിജയമാണെന്നു പറയാം. ഓരോ വര്‍ഷവും തങ്ങളാല്‍ കഴിയുന്ന സഹായം ഓരോ വീട്ടുകാരും ചെയ്യുന്നുണ്ട്.

ഇംഗ്ലണ്ടിലെ ഓരോ മലയാളിയുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഞങ്ങളോട് കൂടെ ഉണ്ടാകട്ടേ എന്ന് ആഗ്രഹിക്കുന്നു. മെയിലുകള്‍ ഓരോരുത്തര്‍ക്കും അയച്ചിട്ടുണ്ടെങ്കിലും ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ ഇതൊരപേക്ഷയായി കണക്കാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്

01242321391
07737495440
07401222950
മാത്യുക്കുട്ടി അമ്മായിക്കുന്നേല്‍
സംഗമം നടക്കുന്ന സ്ഥലത്തെ അഡ്രസ് താഴെക്കൊടുക്കുന്നു.

churchdown community centre
parton road
churchdown
gloucestershire
gl3jh

ജോണ്‍ മുളയങ്കില്‍ – 07894906001
മോഹന്‍സര്‍-07877704254

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.