ലണ്ടന്‍: പരസ്യക്കമ്പനികളുടെ ഇഷ്ടതോഴനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെന്നത് ഒരിക്കല്‍ക്കൂടി വ്യക്തമായി. ടെന്നിസ് താരം റഫേല്‍ നദാലിനേക്കാളും ഏറെ മുകളിലാണ് പരസ്യവിപണിയില്‍ ധോണിയുടെ സ്ഥാനമെന്ന് സ്പോര്‍ട്സ് പ്രോ മാഗസിന് നടത്തിയ സര്‍വ്വേയില്‍ വ്യക്തമായി.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരങ്ങളുടെ പട്ടികയാണ് മാഗസിന് തയ്യാറാക്കിയത്. പട്ടികയില്‍ പത്താംസ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. റഫേല്‍ നദാലും ലോകോത്തര ബാസ്ക്കറ്റ് ബോള്‍ താരം കോബ് ബ്രയാന്റും അടക്കമുള്ളവരെല്ലാം പട്ടികയില്‍ ധോണിയുടേ പിന്നിലായേ വരൂ.
ജമൈക്കയുടെ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസ്സി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. പട്ടികയില്‍ നാല്‍പ്പത്തിയൊമ്പതാം സ്ഥാനത്ത് ഇന്ത്യയുടെ യുവരാജ് സിംഗാണ്.
ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞതോടെ ധോണിയുടെ വിപണിമൂല്യം ഇരട്ടിയായി വര്‍ധിച്ചുവെന്ന് മാഗസിന് എഡിറ്റര്‍ ഡേവിഡ് കഷ്മാന്‍ പറഞ്ഞു. സച്ചിനെപ്പോലെയൊരു പരിവേഷം ലഭിക്കില്ലെങ്കിലും പരസ്യക്കമ്പനികള്‍ ഏറ്റവുമധികം താല്‍പ്പര്യം കാണിക്കുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റനെന്നും എഡിറ്റര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല