ജോസ് മാത്യു, ലിവര്‍പൂള്‍
‘നീതിമാന്റെ ഓര്‍മ്മ വാഴ് വിനായി തീരും’ (സദൃശ്യവാക്യങ്ങള്‍ 10:7)
ലീഡ്‌സ് സെന്റ് ജോര്‍ജ് യാക്കോബായ സിറിയ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപുര്‍വ്വം ആഘോഷിക്കുന്നു. മെയ് 22 നു ഞായറാഴ്ച രാവിലെ 9.00 നു പ്രഭാത നമസ്‌കാരവും, വിശുദ്ധ കുര്‍ബ്ബാനയും, പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, തുടര്‍ന്നു ഭക്തി നിര്‍ഭരമായ പ്രദിക്ഷണവും, ആശീര്‍വാദവും, നേര്‍ച്ച സദ്യയും, നടത്തപ്പെടുന്നു. ഇടവക വികാരി ഫാ. പിറ്റര്‍ കുര്യാക്കോസ്സ് ആഘോഷങ്ങള്‍ക്കു നേതൃതം നല്‍കും.
വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ചനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും ദൈവനാമത്തില്‍ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
അനി മാത്യു 07737042859
വിജി കുര്യാക്കോസ് 07908417988
പള്ളിയുടെ വിലാസം St: James’s Hospital chapel, Beckett Street,Leeds, LS9 7TF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല