ഇരുപത്തിയെട്ട് ദിവസം മാത്രം പ്രായമുള്ള മകളെ ഓവനില്‍ വെച്ച് ചുട്ടുകൊന്ന മാതാവിന് ജീവപര്യന്തം. ഒഹിയോവില്‍ 31 കാരിയായ ചിന അര്നോള്ഡിനാണ് മോണ്ട്ഗോമറി ജൂറി ജഡ്ജി മേരി വൈസ്മാന് ശിക്ഷിച്ചത്. 28 ദിവസം മാത്രം പ്രായമുളള മകള്‍ പാരിസ് ടാലിയെ ഓവനില്‍വെച്ച് ചുട്ടുകൊന്നതിന് ചിനയ്ക്ക് പരോളില്ലാത്ത ശിക്ഷയാണ് കോടതി വിധിച്ചത്. വധശിക്ഷ നല്‍കാനും ചില ജൂറി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
2005 ലാണ് പാരീസിനെ ചുട്ടുകൊന്നത്. അതിനു ശേഷം നടന്ന ആദ്യ വിചാരണയില്‍ രക്ഷപ്പെട്ടെങ്കിലും രണ്ടാമതു നടന്ന വിചാരണയില്‍ കുഞ്ഞിനെ വധിച്ചത് ചിനയാണെന്ന് തെളിയുകയായിരുന്നു. ചിനയ്ക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന് അഭിഭാഷകര്‍ വാദിച്ചെങ്കിലും ഇവര്‍ക്ക് രോഗമൊന്നുമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
കാമുകനുമായുണ്ടായ കലഹത്തെ തുടര്‍ന്ന് മനപൂര്‍വ്വം കുഞ്ഞിനെ ഓവനില്‍വെച്ച് കൊല്ലുകയായിരുന്നെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു.ഓവനിലെ ചൂട് 107-108 ഡിഗ്രി ഫാരന്‍ഹീറ്റ് എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിട്ടുണ്ടാവാമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. രണ്ട് മിനിറ്റെങ്കിലും ഇതിന് വേണ്ടിവന്നിട്ടുണ്ടാവാമെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല