ലണ്ടന്‍: വൈ.എസ്.സി.എ കൗണ്‍സിലറാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം സ്ഥാപനത്തിനെതിരെ കോടതിയെ സമീപിക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ വൈ.എം.സി.എ കാമ്പ് കൗണ്‍സിലറാല്‍ പീഡിപ്പിക്കപ്പെടുകയും പിന്നീട് ഗര്‍ഭിണിയാവുകയും ചെയ്ത 11 കാരിയുടെ രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പെണ്‍കുട്ടി ലൈംഗിക വേഴ്ചയിലൂടെ പകരുന്ന രോഗത്തിനും ഇരയാണെന്ന് ഇവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
17കാരനായ തൊഴിലാളിയാല്‍ രണ്ടുതവണ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മാര്‍ച്ചില്‍ പ്രസവിച്ചിരുന്നു. പെണ്‍കുട്ടിയുടെ ഗര്‍ഭത്തെക്കുറിച്ചോ, പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ചോ ഡിസംബര്‍ വരെ അമ്മയ്ക്ക് അറിയില്ലായിരുന്നു. എന്നാല്‍ മകളുടെ വയറ് വീര്‍ക്കാന്‍ തുടങ്ങിയതോടെയാണ് ഇക്കാര്യം അമ്മയുടെ ശ്രദ്ധയില്‍പെട്ടത്.
പെണ്‍കുട്ടിയെ രണ്ടാം തവണ പീഡിപ്പിക്കുന്നത് നേരില്‍കണ്ട വൈ.എം.സി.എയിലെ ലൈഫ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ഇത് മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥാപനം ഉപേക്ഷാമനോഭാവമാണ് സ്വീകരിച്ചതെന്ന് പെണ്‍കുട്ടിയുടെ കുടുംബം കുറ്റപ്പെടുത്തി. ഇതിനെതിരെയാണ് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
ലൈഫ് ഗാര്‍ഡ് മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നിട്ടും അത് പോലീസിനെ അറിയിക്കാനുള്ള ശ്രമം മാനേജ്‌മെന്റ് നടത്തിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജോണ്‍ എല്‍മോര്‍ പറഞ്ഞു. താനൊന്നും ചെയ്തില്ലെന്ന കുറ്റവാളിയുടെ വാക്കിനാണ് അവര്‍ പ്രാധാന്യം നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇവിടെ ഇങ്ങനെയൊരു സംഭവം ഉണ്ടായെന്നും എന്നാല്‍ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ലെന്നുമാണ് വൈ.എം.സി.ഐ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചത്. മകള്‍ ഗര്‍ഭിണിയാണെന്ന് അമ്മ അറിഞ്ഞത് ഡിസംബറിന് ശേഷം മാത്രമാണ്. ഈ പെണ്‍കുട്ടിക്ക് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗം പകര്‍ന്നിട്ടുണ്ടെന്നും അത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തതാണെന്നും എല്‍മോര്‍ കോടതിയെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല