ലണ്ടന്‍: വ്യവസായ ഭീമന് മുകേഷ് അംബാനിയുടെ ആഡംബര ജീവിതത്തെ നിശിതമായി വിമര്‍ശിച്ച് ടാറ്റാ ഗ്രൂപ്പ് തലവന്‍ രത്തന്‍ ടാറ്റാ രംഗത്ത്. സൗത്ത് മുംബൈയിലെ ശതകോടികളുടെ ആഡംബര ഭവനത്തിലെ പൊറുതി മതിയാക്കണമെന്നും ടാറ്റാ ആവശ്യപ്പെട്ടിട്ടുണ്ട്.
ലണ്ടനിലെ ടൈംസ്ന്യൂസ് പേപ്പറിന് നല്കിയ അഭിമുഖത്തിലാണ് രത്തന്‍ ടാറ്റാ വ്യവസായമേഖലയിലെ എതിരാളിയായ മുകേഷിനെതിരേ വിമര്‍ശനമുന്നയിച്ചത്. ഇത്രയും കോടികള്‍ മുടക്കി നിര്‍മ്മിച്ച വീട്ടില്‍ താമസിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. സമ്പത്ത് അധികമുണ്ടെങ്കില്‍ അത് രാജ്യത്തെ കഷ്ടപ്പെടുന്നവര്‍ക്കായി മാറ്റിവയ്ക്കണമെന്നും മുകേഷിനോട് ടാറ്റ ഉപദേശിച്ചു.
രാജ്യത്തെ പണക്കാരനും ദരിദ്രനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച രത്തന്‍ ടാറ്റ ഇത് ഇല്ലാതാക്കുന്നതിനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പറഞ്ഞു. ബംഗാളില്‍ നിന്നും നാനോ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റാനുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ ടാറ്റാ വാചാലനായി.
ബരാക് ഒബാമയുടേയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റേയും നയങ്ങളെ പ്രശംസിക്കാനും ടാറ്റ മറന്നില്ല. ഇന്ത്യയുമയാുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇരുനേതാക്കള്‍ക്കും തുറന്ന മനസ്സാണുള്ളതെന്ന് അഭിമുഖത്തില്‍ രത്തന്‍ ടാറ്റ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല