റോം: പോപ് ജോണ്‍പോള്‍ രണ്ടാമന്റെ ഓര്‍മ്മ നിലനിര്‍ത്താനായി നിര്‍മ്മിച്ച പ്രതിമയുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. റോമിലെ മെയിന്‍ ട്രെയിന്‍ സ്റ്റേഷനു മുന്നില്‍ സ്ഥാപിച്ച പ്രതിമയ്ക്ക് പോപ് ജോണ്പോളിന്റെയല്ല, മറിച്ച് ഇറ്റാലിയന്‍ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ രൂപസാദൃശ്യമാണുള്ളതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
ഇറ്റാലിയന്‍ ശില്‍പ്പിയായ ഒലിവെറോ റെനാള്ഡി നിര്‍മ്മിച്ച ഈ പ്രതിമ ഈയാഴ്ച്ചയാണ് അനാച്ഛാദനം ചെയ്തത്. എന്നാല്‍ പ്രതിമയ്ക്കെതിരേ വത്തിക്കാന്‍ തന്നെ രംഗത്തെത്തുകയായിരുന്നു. പ്രതിമയ്ക്ക് പോപ്പിനോട് യാതൊരു സാദൃശ്യവുമില്ലെന്നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിക്കുന്ന ഒസെവാറ്റോ റൊമാനോയില്‍ പറയുന്നത്.
പ്രതിമയുടെ മുഖത്തിന് പോപ്പിന്റേതിനോട് സാദൃശ്യമില്ല. കൂടാതെ മൊത്തത്തില്‍ പ്രതിമ അത്ര പോരെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു. പ്രതിമ കാണാനെത്തിയവരും ഇത്തരത്തിലുള്ള അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ പ്രതിമയ്ക്ക് മുസ്സോളിനിയോട് സാദൃശ്യമുണ്ടെന്ന ആരോപണം ശില്‍പ്പിയായ റെനാള്ഡി നിഷേധിച്ചിട്ടുണ്ട്.
പോപ്പിനെ ആദരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഇത് ആരും തിരിച്ചറിയായത്തില് വിഷമമുണ്ടെന്നും റെനാള്ഡി പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല