ന്യൂദല്‍ഹി: ലിംകയുടെ ബോട്ടിലില്‍ ചത്ത പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴയടക്കാന്‍ കൊക്കക്കോളയ്ക്ക് കോടതി നിര്‍ദ്ദേശം നല്കി. ഏഴായിരം രൂപ പിഴയടക്കാനാണ് ജില്ലാ ഉപഭോക്തൃ കോടതി ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബീവറേജസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ദല്‍ഹിയിലെ ബിസിനസുകാരനായ മോഹന്‍ ലാല്‍ വാങ്ങിയ ലിംകയ്ക്കുള്ളിലാണ് പാറ്റയെ കണ്ടെത്തിയത്. ശീതളപാനീയങ്ങള്‍ വിണിയിലെത്തിക്കുമ്പോള് നടപ്പാക്കേണ്ട നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് 5000 രൂപയും പരാതിക്കാരന്റെ ചിലവായി 2000 രൂപയും അടയ്ക്കാനാണ് കോടതി വിധിച്ചത്.
ലിംക വിറ്റ റീട്ടെയില്‍ ഷോപ്പും പിഴയടക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി വിധിച്ചിട്ടുണ്ട്. 5.75 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതിക്കാരന് കോടതിയ സമീപിച്ചത്. എന്നാല്‍ ബില്ലൊന്നും ഹാജരാക്കാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് കമ്പനി വാദിച്ചു. തുടര്‍ന്ന് നടന്ന വാദത്തിനൊടുവിലാണ് കോടതി 7000 രൂപ നഷ്ടപരിഹാരം നല്കാന് കൊക്കക്കോളയോട് നിര്‍ദ്ദേശിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല