ലണ്ടന്‍: വയറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കൈയ്ന്‍ കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ പൗരന് ഫ്രഞ്ച് കംസ്റ്റസിന്റെ പിടിയില്‍. മയക്കുമരുന്ന് ചെറിയ ക്യാപ്സൂള്‍ രൂപത്തിലാക്കി വിഴുങ്ങുകയായിരുന്നു. 1.3 കിലോഗ്രാം കൊക്കെയ്നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്ത്.
ഇത്തരത്തില്‍ മയക്കുമരുന്ന് അന്തര്‍ദേശീയ തലത്തില്‍ കടത്തുന്നത് 1,000പൗണ്ടാണ് ഇവര്‍ക്ക് പ്രതിഫലം ലഭിക്കുക. മയക്കുമരുന്നുകള്‍ ചെറിയ ക്യാപ്സ്യൂള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശ്രദ്ധയോട് വിഴുങ്ങുകയാണ് ചെയ്യുന്നത്. ഇങ്ങനെ കൊണ്ടുപോകുമ്പോള്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റിയുടേയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുയേടും കണ്ണ് വെട്ടിക്കാന്‍ എളുപ്പമാണെന്നതിനാലാണ് ഇവര്‍ ഈ വഴി തിരഞ്ഞെടുക്കാന്‍ കാരണം.
ഈ മയക്കുമരുന്ന് സൂക്ഷിച്ച പ്ലാസ്റ്റിക് ഉറകള്‍ വയറില്‍ വച്ച് പൊട്ടിയാല്‍ ആളുടെ ജീവന് തന്നെ അപകടത്തിലാവും, ബ്രിട്ടീഷ് ജയിലില്‍ കഴിയുന്ന മിക്ക വിദേശ വനിതകളും കരീബിയയില്‍ നിന്നോ നൈജീരിയയില്‍ നിന്നോ മയക്കമരുന്ന് കടത്തിയതിനാണ് പിടിയിലായത്. യു.എസാണ് ഈ കള്ളക്കടത്തുകാരുടെ പ്രധാന കേന്ദ്രം. ഇവര്‍ വരുന്നതാകട്ടെ ദക്ഷിണാഫ്രിക്കയില്‍ നിന്നും.
പുതിയ സ്കാനിംങ് ഉപകരണങ്ങള്‍ ഇത്തരത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുകള്‍ എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്നതാണെന്നതിനാല് ഇത്തരം കള്ളക്കടത്ത് തടയാന്‍ കഴിയുന്നതാണ്. ഇത് വസ്തുവിന്റെ ത്രിമാന പ്രതിബിംബം നല്‍കുകയും അതുവഴി ശരീരത്തില്‍ സൂക്ഷിക്കുന്ന ഇത്തരം മയക്കുമരുന്നുകള്‍ എളുപ്പം തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല