ലണ്ടന്‍: അല്പ വസ്ത്രം ധരിച്ച് മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന െ്രെപമറി സ്ക്കൂള് ടീച്ചര്‍മാരുടെ ഗ്രൂപ്പ് ഫോട്ടോ ഫെയ്സ്ബുക്കിലിട്ടതിനെതിരെ രക്ഷിതാക്കള്‍ രംഗത്ത്. ഡപ്യൂട്ടി ഹെഡ് ഉള്‍പ്പെടെ ആറ് അധ്യാപികമാരുടെ പല പോസിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതാണ് രക്ഷിതാക്കളെ പ്രകോപിപ്പിച്ചത്.
വിക്ടോറിയ കൗര്ടിസ്, റബേക്ക ഗില്‍ബേര്‍ട്ട്, ജെന്ന ആസ്റ്റിന്‍, ഡോണ ക്രിസ്റ്റി എന്നിവരും പേരു വെളിപ്പെടുത്താത്ത മറ്റ് രണ്ടുപേരുമാണ് ചിത്രത്തിലുള്ളത്. ഈ രണ്ടുപേര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
പ്രസിദ്ധീകരിച്ച ഒരു ചിത്രത്തില്‍ മുട്ടിനുമുകള് വരെയെത്തുന്ന പാവാട ധരിച്ച ടീച്ചര്‍മാരില്‍ ഒരാള്‍ ഒരു തൂണിന്മേല് ഒരുകാലുയര്‍ത്തി നില്‍ക്കുന്നതാണ്. കോക്ക്ടെയിലില്‍ മുങ്ങിനില്ക്കുന്നതും, പുകവലിക്കുന്നതും മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ ഫോട്ടോകളുമുണ്ട്.
ഈ ചിത്രം രക്ഷിതാക്കളിലൊരാളെടുത്ത് പ്രിന്റെടുത്ത് തന്റെ വാളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവര്‍ ലോകത്തിന് ഫ്രീയായി ആസ്വദിക്കാനായി ഈ ചിത്രങ്ങള്‍ പ്രദര്ശിപ്പിച്ചിരിക്കുകായണ്. ഇവരുടെ കൈകളില്‍ നമ്മുടെ കുട്ടികള്‍ എങ്ങനെ സുരക്ഷിതരാകും? എന്ന കുറിപ്പും ചിത്രത്തിനൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്.
മില്‍ടണ്‍ കെയ്ന്‍സിലെ ലാങ്ലാന്റ് കമ്മ്യൂണിറ്റി സ്ക്കൂളിലെ ടീച്ചര്‍മാരാണ് ഇവര്‍. ഇവര്‍ പഠിപ്പിക്കുന്ന സ്ക്കൂളിനടുത്തുള്ള സിറ്റിയില്‍ രാത്രി പാര്‍ട്ടി നടത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണിവ.
നാല് കുട്ടികളുടെ അമ്മയായ ജാനറ്റ് ബോബി ഈ ചിത്രങ്ങളെ ഞെട്ടിക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്. താനിക്കാര്യം സ്ക്കൂള് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അവര്‍ ടീച്ചര്‍മാരോട് കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നോട് സംസാരിച്ച മിക്ക കുട്ടികളും ഫേസ്ബുക്കില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്ന അഭിപ്രായമാണ് പങ്കുവച്ചതെന്നും അവര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല