1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2011

തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അതിന്റെ മന്ത്രിമാരെ പ്രഖ്യാപിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിം കുഞ്ഞ്, എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി എന്നിവരുടെ പേരുകളാണ് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്.

പി.കെ കുഞ്ഞാലിക്കുട്ടിക്ക് വ്യവസായതദ്ദേശഭരണ വകുപ്പ് ലഭിക്കും. പി.കെ അബ്ദുറബ്ബിന് വിദ്യാഭ്യാസ വകുപ്പും വി.കെ ഇബ്രാഹിംകുഞ്ഞിന് പൊതുമരാമത്ത് വകുപ്പും ലഭിക്കും. എം.കെ മുനീറിന് സാമുഹ്യക്ഷേമം, പഞ്ചായത്ത് വകുപ്പുകള്‍ ലഭിക്കും. പാര്‍ലമെന്ററി വകുപ്പ് തങ്ങള്‍ക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയ ലീഗ് മഞ്ഞളാംകുഴി അലിയുടെ പേരാണ് ഇതിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വളരെ നാടകീയമായിട്ടാണ് ലീഗ് അഞ്ചാമത്തെ മന്ത്രിസ്ഥാനം കൂടി തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയക്ക്‌കൊടുവില്‍ ലീഗിന് നാല് മന്ത്രിസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി കാര്യവകുപ്പിന് കൂടി അവകാശവാദം ഉന്നയിച്ച ലീഗിന്റെ നടപടി യു.ഡി.എഫില്‍ വന്‍ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.