കവന്‍ട്രി വാല്സ്ഗ്രെവ് NHS ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളി യുവാക്കള്‍ അടങ്ങുന്ന സിണ്ടിക്കേറ്റിന് കഴിഞ്ഞ വെള്ളിയാഴ്ച ( Dec 24 2010) നറുക്കെടുത്തയൂറോ മില്ല്യന്‍ ലോട്ടറി അടിച്ചു.കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ് മലയാളികളായ ഈ ഭാഗ്യവാന്മാര്.
ഇവരടങ്ങുന്ന മുപ്പതു പേരാണ് സിണ്ടിക്കേറ്റിലെ അംഗങ്ങള്‍ .സമ്മാനത്തുകയായ ഒരു മില്ല്യന്‍ പൗണ്ട് മുപ്പതുപേര്ക്കായി വീതിക്കും.മറ്റു നിരവധി മലയാളികള്‍ ഇവരുടെ കൂടി ജോലി ചെയ്യുന്നുണ്ടെങ്കിലും സിണ്ടിക്കേറ്റില്‍ അംഗങ്ങളായിരുന്നില്ല.
( വിജയികള്‍ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തത് കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ നല്കാന് കഴിയില്ല.)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല