ഐസക് ന്യൂട്ടന്റെ പരീക്ഷണങ്ങളാണ് ഗുരുത്വാകര്‍ഷണത്തെ പറ്റിയും, ഭൂഗോളത്തിന്റെ ചലനത്തെപറ്റിയും ലോകത്തിനു മുന്നില്‍ വിശദീകരിച്ചു നല്‍കിയത്. ലോകാവസാനത്തെക്കുറിച്ച് പ്രവചിക്കുന്ന കാര്യത്തിലും ഐസക് ന്യൂട്ടണ്‍ മടികാണിച്ചിട്ടില്ല.
2060ല്‍ ലോകാവസാനം സംബന്ധിച്ച വെളിപാടുണ്ടാവുമെന്നാണ് ന്യൂട്ടണ്‍ വിശ്വസിച്ചത്. അതായത് പരിശുദ്ധ റോമന്‍ സാമ്രാജ്യം പിറവികൊണ്ട് കൃത്യം 1,260 വര്‍ഷം കഴിയുമ്പോള്‍. യുക്തിയെക്കാള്‍ മതവിശ്വാസത്തിലധിഷ്ഠിതമായിരുന്നു ന്യൂട്ടന്റെ ഈ പ്രവചനം.
ജെറുസലേമിലെ ഹെര്ബ്യൂ യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിച്ച 1704ലെ കത്തിലാണ് ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ബൈബിളിലെ ബുക്ക്സ് ഓഫ് ഡാനിയലിനെയാണ് വെളിപാട് ദിനം കണക്കുകൂട്ടാന്‍ ന്യൂട്ടന് പ്രധാനമായും ആശ്രയിച്ചത്.
മനുഷ്യന്റെ ആത്മീയ ഘടകത്തെയാണ് ന്യൂട്ടന് കൂടുതല്‍ പരിഗണിച്ചതെന്ന് ഈ രേഖകളില്‍ നിന്നും മനസിലാവുന്നു. ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവായ ന്യൂട്ടണ്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ക്ലാസുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നതിനാല്‍ അദ്ദേഹത്തിന് ചര്‍ച്ചിന്റെ ആശയങ്ങളെ പിന്തുടരേണ്ടി വന്നിരുന്നില്ല. എന്നാല്‍ ലോകം 2060ല്‍ അവസാനിക്കുമെന്ന് ഈ കത്തില്‍ ന്യൂട്ടണ്‍ ശക്തമായി പറയുന്നുണ്ട്. ‘2060നുശേഷം ലോകം അവസാനിക്കാം. എന്നാല്‍ അതിനുമുന്‍പ് ലോകാവസാനമുണ്ടാവാനിടയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’- ന്യൂട്ടണ്‍ കുറിപ്പില്‍ പറയുന്നു.
ലോകാവസാനം എന്നാണെന്ന് ലോകത്തെ ബോധിപ്പിക്കാനല്ല താനീക്കാര്യം പരാമര്‍ശിക്കുന്നത്. എന്നാല്‍ ഭാവന ഉപയോഗിച്ച് ഇടയ്ക്കിടെ ലോകാവാസാനം പ്രവചിക്കുന്ന ചില മനുഷ്യരുടെ നടപടി അവസാനിപ്പിക്കാനാണ് താനിതെഴുതുന്നതെന്നും അദ്ദേഹം പറയുന്നു.
ബൂക്ക് ഓപ് ഡാനിയല്‍ മാത്രമാണോ ഈ പ്രവചനം നടത്താന്‍ ന്യൂട്ടന് പ്രചോദനമയതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ലോകാവസാനത്തിനുമുന്പ് ജൂതന്മാര് ഹോളി ലാന്റില്‍ ജൂതന്മാര് തിരിച്ചെത്തുമെന്നും ന്യൂട്ടണ്‍ പ്രവചിച്ചിരുന്നു.
മതപരമായ താല്പര്യത്താല് നയിക്കപ്പെട്ട ഒരു ശാത്രജ്ഞനെയാണ് ഈ കത്തുകള്‍ പുറത്തുകൊണ്ടുവരുന്നതെന്ന് പ്രദര്‍ശനത്തിന്റെ നടത്തിപ്പുകാരിലൊരാളായ യെമ്മിയ ബെന്‍-മെനാഹാം പറയുന്നു. 1969 മുതല്‍ ഈ പേപ്പറുകള്‍ ഇസ്രായേല്‍ ദേശീയ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുകായായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല