ബിര്‍മിംഗ് ഹാമില്‍ മെയില്‍ നഴ്സായ തമിഴ് യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു .ഈ പ്രദേശത്തെ മലയാളികള്‍ക്കിടയില്‍ സുപരിചിതാനായിരുന്ന മധുര സ്വദേശി ആയ ദിലീപ് ദേവദാസ് എന്ന 31 കാരനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദിലീപിനെ വീട്ടുകാര്‍ ബിര്‍മിംഗ് ഹാം ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച്ച രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
അതേ ഹോസ്പ്പിറ്റലില്‍ നിന്നും സമയം വേണ്ട രീതിയില്‍ പരിചരണം ലഭിക്കാത്തതിനാലാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുവാന്‍ എന്‍എച്ച്എസ് അധികൃതര്‍ ഉത്തരവ് നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല