മിസോറിയിലെ ജോപ്ലിന്‍ നഗരത്തിലുണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 116 ആയി. 2000 കെട്ടിടങ്ങളാണ് അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിയില്‍ നാമാവശേഷമായത്. കൊടുങ്കാറ്റ് നാശംവിതച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ജോപ്ലിന്‍ നഗരത്തില്‍ 240 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റ് പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള എല്ലാം നശിപ്പിച്ചു. ഇരുനൂറോളം രോഗികള്‍ ഉണ്ടായിരുന്ന ഒരു ആശുപത്രിയുടെ മേല്‍ക്കൂര അപ്പാടെ കാറ്റില്‍ പറന്നു പോയി. പ്രസിഡന്റ് ബരാക്ക് ഒബാമ സംസ്ഥാനം നേരിടുന്ന ദുരന്തത്തില്‍ ദു:ഖം പ്രകടിപ്പിച്ചു. നാല്‍പ്പതോളം സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
കൊടുങ്കാറ്റിന് വെറും ഇരുപത് മിനിറ്റ് മുമ്പ് മാത്രമാണ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചത്. അതിനാല്‍, കൂടുതല്‍ പേര്‍ക്കും സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് നഗരത്തില്‍ തീ പടര്‍ന്നതും രക്ഷാ പ്രവര്‍ത്തകരെ കുഴക്കി.
ഇനിയും കൊടുങ്കാറ്റ് വീശിയടിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. 50,000 ആളുകള്‍ പാര്‍ക്കുന്ന നഗരമാണ് ജോപ്ലിന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല