ലണ്ടന്‍: പരീക്ഷാ സമയത്ത് ഐപോഡ് ഉപയോഗിക്കാന്‍ ഒരു സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് അനുമതി ലഭിച്ചു. സംഗീതമാസ്വദിക്കുമ്പോള്‍ മാത്രമേ തനിക്ക് ഏകാഗ്രത ലഭിക്കുള്ളൂ എന്ന പെണ്‍കുട്ടിയുടെ വാദത്തെതുടര്‍ന്ന് അനുമതി നല്‍കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
സ്‌ക്കൂളിനും, പരീക്ഷാനടത്തിപ്പുകാര്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. പെണ്‍കുട്ടികള്‍ മാത്രമുള്ള ദ മേരി എര്‍സ്‌കിന്‍ സ്‌ക്കൂളിലാണ് സംഭവം നടന്നത്. ഐ പോഡിലൂടെ പെണ്‍കുട്ടി കോപ്പിയടിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ സ്‌ക്കൂള്‍ അധികൃതര്‍ പുതിയ ഐ പോഡ് വാങ്ങി പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ട ഗാനങ്ങള്‍ അതില്‍ റെക്കോര്‍ഡ് ചെയ്ത് നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിക്കാന്‍ ആദ്യം സ്‌ക്കൂള്‍ സ്റ്റാഫുകള്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കോട്ടിഷ് ക്വാളിഫിക്കേഷന്‍സ് അതോറിറ്റി ഓഫ് എക്‌സാമിനേഷനെ ഈ വിവരം അറിയിച്ചു. എന്നാല്‍ അവരും ഐ പോഡ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയില്ല. എന്നാല്‍ ആറ് വയസുകാരിയായ പെണ്‍കുട്ടി ക്ലാസ് സമയത്ത് ഏകാഗ്രത നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാറുള്ളതിനാല്‍ സമത്വ നിയമത്തിന്റെ പിന്‍ബലത്തില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് രക്ഷിതാക്കള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് എസ്.ക്യൂ.ഒ തീരുമാനം മാറ്റുകയായിരുന്നു.
എസ്.ഒ.ക്യൂവിന്റെ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിട്ടും ഇതംഗീകരിക്കാന്‍ സ്‌ക്കൂള്‍ സ്റ്റാഫുകള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പെണ്‍കുട്ടിയുടെ ഐ പോഡില്‍ നിന്നുള്ള ശബ്ദം മറ്റുകുട്ടികളില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ ഇവരെ ഒറ്റയ്ക്കിരുത്തി പരീക്ഷയെഴുതിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ പെണ്‍കുട്ടിക്ക് ഐ പോഡ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ച് മറ്റ് കുട്ടികള്‍കൂടി ഐ പോഡ് ഉപയോഗിക്കാന്‍ അനുമതി തേടിയാല്‍ പരീക്ഷാ സമ്പ്രദായം തന്നെ തകരുമെന്ന ഭീതിയും ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല