ഒരു വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ ബീജം വിധവയ്ക്ക് കൈമാറാന്‍ കോടതി വിധിച്ചു. ന്യൂ സൗത്ത് വേല്‍സ് സ്വദേശി ജോസെലിന് എഡ്വേര്‍ഡ്സാണ് നിയമപോരാട്ടത്തിന് ശേഷം മരിച്ചുപോയ ഭര്‍ത്താവിന്റെ ബീജം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്. 2005ല്‍ വിവാഹം കഴിഞ്ഞെങ്കിലും ജോസെലിന് ഗര്‍ഭിണിയാകാന്‍ കഴിഞ്ഞിരുന്നില്ല. 2010ല്‍ കൃത്രിമ ബീജധാരണം വഴി ഗര്‍ഭിണിയാകാന്‍ ദമ്പതികള്‍ തീരുമാനിച്ചു. 2010 ആഗസ്റ്റ് 6ന് ആശുപത്രിയില്‍ ചികിത്സയക്ക് വിധേയരാകാമെന്ന് ഇവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തൊട്ടുതലേദിവസം ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് എഡ്വേര്‍ഡിന് ഗുരുതരമായി പരിക്കേറ്റു.
മരണം ഉറപ്പായ ഭര്‍ത്താവിന്റെ ബീജം ശേഖരിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന ജൊസെലിന്റെ അപേക്ഷ അന്ന് കോടതി അംഗീകരിയ്ക്കുകയും ബീജം ശേഖരിയ്ക്കുകയും ചെയ്തു. എന്നാല്‍ ബീജ ദാതാവിന്റെ അനുമതിയോടെയാകണം ബീജം സ്വീകരിക്കേണ്ടതെന്നാണ് ആസ്ത്രേലിയയിലെ നിയമം. ഇതാണ് നിയമപ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചത്.
ശേഖരിച്ച ബീജം ജോസെലിന് കൈമാറാനാണ് ന്യൂ സൗത്ത് വേല്‍സ് സുപ്രീം കോടതി ജഡ്ജി റോബേര്‍ട്ട് അനുമതി നല്‍കിയിരിക്കുന്നത്. ബീജം ലഭിക്കുമെങ്കിലും ന്യൂ സൗത്ത് വേല്‍സില്‍ വച്ച ജോസെലിന് അത് സ്വീകരിക്കാനാകില്ല. മറ്റേതെങ്കിലും രാജ്യത്തെത്തി ഗര്‍ഭിണിയാകാനാണ് അവരുടെ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല