ലണ്ടന്‍: ബ്രിട്ടനിലെ ഗ്രാമര്‍ സ്ക്കൂളുകള്‍ കൂടുതല്‍ കൂട്ടികളെ ഉള്‍ക്കൊള്ളിക്കാവുന്ന തരത്തില്‍ വികസിപ്പിക്കാന്‍ മന്ത്രിമാര്‍ ആലോചിക്കുന്നു. ബ്രിട്ടനിലെ സെലക്ടീവ് സ്ക്കൂളുകളുടെ എണ്ണം 164ല്‍ നിന്നും ഉയര്‍ത്താന്‍ കൂട്ടുകക്ഷി മന്ത്രിസഭ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ നിലവിലെ സ്ക്കൂളുകളിലെ സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതി ലഭിക്കാനാണ് സാധ്യത.
സ്ക്കൂളില്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്കിയാല് അത് തങ്ങളുടെ സ്ക്കൂളിന്റെ ആകര്‍ഷീണയത കുറയ്ക്കുമെന്ന് ഭയന്ന് ലോക്കല്‍ കൗണ്‍സിലുകള്‍ ഇപ്പോള്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിച്ചിരിക്കുകയാണ്. എന്നാല്‍ ഈ രീതി അവസാനിപ്പിച്ചുകൊണ്ട് എഡ്യുക്കേഷന്‍ സെക്രട്ടറി മിക്കൈല്‍ ഗോവ് ഈ സമ്മറില്‍ പരിഷ്കരിച്ച സ്ക്കൂള് അഡ്മിഷന് കോഡ് കൊണ്ടുവരും.
ഇപ്പോഴുള്ള ഗ്രാമര്സ്ക്കൂളില് ഓരോ സീറ്റിനും പത്ത് അപേക്ഷകള്‍ വീതമാണ് ലഭിക്കുന്നത്. 2012 ഓടെ ഇത് ഒന്നിന് ആറ് എന്ന രീതിയിലാക്കാനാണ് പലരും ആലോചിക്കുന്നത്.
സെവനോക്ക്സിലെ ടോറി എം.പിയായ മിക്കൈല്‍ ഫാലണ്‍ ഗോവ്സിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. എഡ്യുക്കേഷന്‍ സെക്രട്ടറി പദ്ധതികള്‍ നല്ല നീക്കമാണെന്നും എന്നാല്‍ പുതിയ സെലക്ടീവ് സ്ക്കൂളുകള്‍ വേണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. മിക്കയിടങ്ങളിലെ ഗ്രാമര്സ്ക്കൂളുകളിലും രാജ്യത്തിനു പുറത്തുള്ള കുട്ടികളാണുള്ളത്. സ്ക്കൂളില്‍ പ്രവേശം നേടുന്നതിനുള്ള സമ്മര്‍ദ്ദം കുറച്ചെങ്കിലും കുറയ്ക്കാന്‍ ഈ നീക്കം വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
158,000 വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഗ്രാമര്സ്ക്കൂളുകളില് പഠിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല