തകര്‍ച്ചയില്‍ നിന്നും അവിശ്വസനീയമായ തിരിച്ചു വരവ് നടത്തിയ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ഐ പി എല്‍ ഫൈനലില്‍ കടന്നു.ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലെന്ജെഴസിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈ ഫൈനലില്‍ കടന്നത്.
ടോസ് നേടിയ ചെന്നൈ ബൌളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ 175 റണ്‍സെടുത്തു.ഗെയ്ല്(8) നിറം മങ്ങിയ മല്‍സരത്തില്‍ വിരാട് കോഹ്ലി നേടിയ 70 റണ്‍സാണ് ടീമിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഒരവസരത്തില്‍ 2 വിക്കറ്റിനു 7 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു.ആദ്യ പത്തോവറില്‍ ചെന്നൈയുടെ സ്കോര്‍ രണ്ടു വിക്കറ്റിന് 62 എന്ന നിലയില്‍ ആയിരുന്നു.റൈന(73),ബദരിനാഥ്(34),ധോണി(29),മോര്‍ക്കല്‍(28)
എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈയ്ക്ക് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്ഥാനമുറപ്പിച്ചത്.അവസാനത്തെ 22 ബോളുകളില്‍ ചെന്നൈ അടിച്ചു കൂട്ടിയത് 59 റണ്‍സാണ്.സുരേഷ് റൈനയാണ് മാന്‍ ഓഫ് ദി മാച്ച്.
ഇന്നത്തെ കളിയില്‍ തോറ്റ ബാംഗ്ലൂര്‍ റോയല്‍ ചലെന്ജെഴസിന് ഫൈനലില്‍ എത്താന്‍ ഇനിയും അവസരമുണ്ട്.നാളെ നടക്കുന്ന മുംബൈ- കോല്‍ക്കത്ത മത്സരത്തിലെ വിജയിയെ വെള്ളിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ ബാംഗ്ലൂര്‍ നേരിടും.
ആ മത്സരത്തിലെ വിജയി ഞായറാഴ്ച് നടക്കുന്ന ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഹോം ടീമായ സൂപ്പര്‍ കിങ്ങ്സിനെ നേരിടും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല