ലണ്ടന്‍: ഡിപ്രഷന്, ആകാംഷ തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ എളുപ്പം കണ്ടെത്താനുള്ള വഴി ജിപിമാര്‍ സ്വീകരിക്കണമെന്ന് ആവശ്യം. രാജ്യത്തെ ആറില്‍ ഒരാള്‍ക്ക് സാധാരണ കാണുന്ന മാനസിക പ്രശ്നങ്ങളായ ഡിപ്രഷന്, ഒ.സി.ഡി, ആകാംഷ എന്നിവയുണ്ടെന്നാണ് കണക്ക്. മറ്റ് മാനസിക പ്രശ്നങ്ങളായ പാനിക് ഡിസോര്‍ഡര്‍, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍ എന്നിവ പലപ്പോഴും തിരിച്ചറിയാതെ പോകുന്നതാണ് കാണാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ ഇത്തരം രോഗങ്ങള്‍ എളുപ്പം തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പോര് ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ എക്സലന്‍സ് ജി.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇത്തരം രോഗികളെ തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആര്‍ക്കെങ്കിലും മേല്‍പ്പറഞ്ഞ മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയം തോന്നിയാല്‍ അവരോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ രോഗമുണ്ടോയെന്ന് മനസിലാക്കാന്‍ ജിപിമാര്‍ക്ക് എളുപ്പം സാധിക്കും. പേടിപ്പെടുത്തുന്ന ചിന്തകള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് രോഗി പറഞ്ഞാല്‍ അത് ആങ്ഷൈറ്റി ഡിസോര്‍ഡറിന്റെ ലക്ഷണമാകാന്‍ സാധ്യതയുണ്ട്.
ഡിപ്രഷനുണ്ടെന്ന് സംശയമുള്ള രോഗികളോട് 2 ചോദ്യങ്ങളാണ് പ്രധാനമായും ചോദിക്കേണ്ടത്. 1. കഴിഞ്ഞമാസം നിങ്ങള്‍ക്ക് പലപ്പോഴായി അപകര്‍ഷതയോ, പ്രതീക്ഷയില്ലായ്മയോ, ഡിപ്രഷനോ തോന്നിയിട്ടുണ്ടോ? 2. കഴിഞ്ഞമാസം എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ താല്പര്യക്കുറവോ, സന്തോഷക്കുറവോ തോന്നിയിട്ടുണ്ടോ? ഉണ്ടെന്നാണ് രോഗിയുടെ ഉത്തരമെങ്കില്‍ വിശദമായ ചോദ്യം ചെയ്യല്‍ തുടരാം.
ഈ പുതിയ നിര്‍ദേശം മാനസിക പ്രശ്നങ്ങള്‍ തുടക്കത്തില്‍ തന്നെ മനസിലാക്കാന്‍ ജിപിമാരെ സഹായിക്കുമെന്ന് നൈസ് ഗൈഡ്ലൈനിന്റെ ചെയര്മാന് ടോണി കെന്‍ഡ്രിക്ക് പറഞ്ഞു. രോഗം എളുപ്പം തിരിച്ചറിയാനായാല്‍ ശരിയായ പരിചരണം നല്‍കാനും അതുവഴി പ്രശ്നം എളുപ്പം പരിഹരിക്കാനും സാധിക്കുമെന്ന് മെന്റല്‍ ഹെല്‍ത്ത് ചാരിറ്റി മെന്റിന്റെ ചീഫ് എക്സിക്യുട്ടീവ് പോള്‍ ഫാര്‍മര്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല