ലണ്ടന്‍: ഡി.ഐ.വൈ ചെയിന്‍ ഫോക്കസ് 3,000ത്തിലധികം ജോലികള്‍ വെട്ടിക്കുറക്കുന്നു. 120 സ്റ്റോറുകള്‍ നിര്‍ത്തലാക്കാന്‍ ലിക്യുഡേറ്റേഴ്‌സിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഫോക്കസ്. കച്ചവടമില്ലാത്തതാണ് സ്‌റ്റോറുകള്‍ അടച്ചുപൂട്ടാന്‍ കാരണം.
തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന എന്ന വാര്‍ത്ത രണ്ടാഴ്ച മുന്‍പ് ഫോക്കസ് നിരസിച്ചിരുന്നു. എന്നാല്‍ ലിക്യുഡേറ്ററായി ഗോര്‍ഡണ്‍ ബ്രദേഴ്‌സിനെ ചുമതലപ്പെടുത്തിയ കാര്യം ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കടക്കെണിയിലായ ഫോക്കസ് രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം മറ്റൊരു തിരിച്ചടിയായി മാറുകയായിരുന്നു. തങ്ങളുടെ ബാങ്ക് ലോണുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ വീഴ്ചവന്നിട്ടുണ്ടെന്നും ഇപ്പോള്‍ തങ്ങള്‍ക്കുമുന്നില്‍ മറ്റൊരു വഴിയും തെളിയുന്നില്ലെന്നും ഫോക്കസ് ഒരു പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
2009 ആഗസ്റ്റില്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കിയെന്ന് ഫോക്കസ് പൊങ്ങച്ചം പറഞ്ഞിരുന്നു. ഡി.വൈ.ഐയില്‍ നല്ലമത്സരമാണ് തങ്ങള്‍ കാഴ്ചവയ്ക്കുന്നതെന്ന് അന്ന് ബില്‍ ഗ്രിംസെ പറഞ്ഞിരുന്നു. 1987ല്‍ ഫോക്കസ് വന്‍ പ്രതിസന്ധി നേരിട്ടിരുന്നു. 2007ല്‍ പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ സെന്‍ബെറസ് 180മില്യണ്‍ കടം ഏറ്റെടുത്ത് ഫോക്കസിന് പുതുജീവന്‍ നല്‍കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല