കാറ്റര്‍ഹാമിലെ കന്യാമറിയത്തിന്റെ പളളിയില്‍ പ്രാര്‍ത്ഥിക്കാനും തിരുവചനങ്ങള്‍ കേള്‍ക്കാനുമെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഓരോ ആഴ്ചയിലും പള്ളിയിലെത്തുന്നവരുടെ എണ്ണം മുമ്പത്തേക്കാള്‍ അധികമാണ്.
അവിടുത്തെ പുതിയ വികാരിയുടെ സാന്നിധ്യമാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. സ്റ്റിഫൈന്‍ നടരാജാ എന്നാണ് ഈ പുതിയ വികാരിയുടെ പേര്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും തിയോളജിയില്‍ ബിരുദം നേടിയ ഇവര്‍ പറയുന്നത് എല്ലാവരുടെയും മനസില്‍ എളുപ്പം പതിയുന്നവിധമാണെന്നാണ് വിശ്വാസികള്‍ അഭിപ്രായപ്പെടുന്നത്.
എന്‍.എച്ച്.എസ് മാനേജറായിരുന്ന ഇവര്‍ ആറ് മാസം മുന്‍പാണ് ഇവിടെ വികാരിയായി ചുമതലയേറ്റത്. ശരാശരി 75 ആളുകള്‍ പള്ളിയില്‍ എത്തിയിരുന്ന ഇവിടെ ഇപ്പോള്‍ 150തിലധികം ആളുകളാണ് പ്രാര്‍ത്ഥനയ്ക്കായെത്തുന്നത്.
താനിവിടുത്തെ പുതിയ വികാരിയാണെന്ന് പറഞ്ഞപ്പോള്‍ പലരും ഞെട്ടലോടെ തന്നെ നോക്കിയെന്ന് സ്റ്റഫ് ഓര്‍മ്മിക്കുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ കേട്ട് ഇപ്പോള്‍ പലരും തന്നെ പ്രശംസിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.
തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പുട്‌നെയില്‍ പാസ്റ്റൊറല്‍ അസിസ്റ്റാന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ഇവര്‍ എന്‍.എച്ച്.എസില്‍ വിവിധ മാനേജ്‌മെന്റ് പോസ്റ്റുകളുടെ ചുമതലയേറ്റെടുത്തു നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല