ബ്യൂണസ് അയേര്‍സ്: അര്‍ജന്റീനയുടെ ഇതിഹാസ താരവും ദേശീയ ടീം കോച്ചുമായിരുന്ന ഡീഗോ മറഡോണ വീണ്ടും പുതിയ വിവാദത്തിന് തിരികൊളുത്തി. 1994ലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ദേശീയ ടീമിനായി കളിക്കാനിറങ്ങിയ താരങ്ങളെല്ലാം മരുന്നടിച്ചിരുന്നുവെന്നാണ് മറഡോള വെളിപ്പെടുത്തിയിരിക്കുന്നത്.
അര്‍ജന്റീനയുടെ അന്നത്തെ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റായിരുന്ന ജൂലിയോ ഗ്രന്ഡനയാണ് ഉത്തേജകം ഉപയോഗിക്കാന്‍ താരങ്ങളെ പ്രേരിപ്പിച്ചതെന്നും മറഡോള വെളിപ്പെടുത്തി. കാപ്പിയില്‍ കലക്കിയായിരുന്നു ഉത്തേജകമരുന്ന് നല്‍കിയത്. എന്നാല്‍ അന്ന് തന്നെ മാത്രം കുടുക്കുകയായിരുന്നുവെന്നും മറഡോണ ആരോപിക്കുന്നു.
94ലെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ദയനീയ പ്രകടനമായിരുന്നു അര്‍ജന്റീന നടത്തിയത്. യോഗ്യതാ മല്‍സരങ്ങളില്‍ ഏതുവിധേനയും ജയിച്ചേതീരു എന്ന അവസ്ഥയിലായിരുന്നു അര്‍ജന്റീന. ഈ അവസരത്തില്‍ ജൂലിയോ ഗ്രന്ഡന ഉത്തേജകം കഴിക്കാന്‍ കളിക്കാരെ പ്രരിപ്പിക്കുകയായിരുന്നു. എന്തായാലും ഉത്തേജകം കളിക്കാരെ ശരിക്കും ഉത്തേജിപ്പിക്കുകയും അര്‍ജന്റീന ലോകകപ്പില്‍ മുന്നേറുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല