ന്യൂ ദല്‍ഹി: ഡല്‍ഹിക്കടുത്ത് ചെറു വിമാനം തകര്‍ന്നു വീണ് മലയാളിയടക്കം 10 പേര്‍ മരിച്ചു.ഏഴ് പേര്‍ക്ക് കയറാവുന്ന ചെറു വിമാനമാണ് തകര്‍ന്നത്. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്താണ് മേയ് 25 ബുധനാഴ്ച രാത്രി വിമാനം തകര്‍ന്ന് വീണത്.അപ്പോളോ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സ് ഇടുക്കി സ്വദേശിയായ സിറിലാണ് മരിച്ച മലയാളി.
ഫരീദാബാദിനു സമീപം രാത്രി 10.45നാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ രണ്ടു പൈലറ്റുമാരടക്കം ഏഴു പേരാണുണ്ടായിരുന്നത്.കെട്ടിടത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും മരിച്ചു. ആള്‍ത്താമസമുള്ള കെട്ടിടങ്ങള്‍ക്കുമുകളിലേക്ക് വിമാനം തകര്‍ന്നുവീണതാണ് മരണസംഖ്യ ഉയരാന്‍ കാരണം.
പാറ്റ്‌നയില്‍ നിന്ന് പോവുകയായിരുന്ന മെഡിക്കല്‍ ആംബുലന്‍സ് വിമാനമാണ് തകര്‍ന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പറ്റ്‌നയില്‍നിന്ന് ന്യൂദല്‍ഹി അപ്പോളൊ ആശുപത്രിയിലേയ്ക് വരികയായിരുന്നു വിമാനം.വിമാനത്തില്‍നിന്ന് തീയുയര്‍ന്നതിനെത്തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പര്‍വതിയ കോളനിയിലെ കെ.ഡി സ്‌കൂളിന് സമീപത്താണ് വിമാനം തകര്‍ന്നുവീണത്. കെട്ടിടത്തിനകത്ത് പത്തുപേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
എയര്‍ സര്‍വീസസ് ചാര്‍ട്ടര്‍ എന്ന കമ്പനിയുടെ ഒമ്പത് പേര്‍ക്ക് സഞ്ചരിക്കാവുന്ന ആംബുലന്‍സ് വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകട കാരണം വ്യക്തമായിട്ടില്ല. സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിയ്ക്കും. തുടര്‍ന്നേ അപകട കാരണം കണ്ടെത്താനാവുകയുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല