മുംബൈ: തോളെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഗൗതം ഗംഭീര്‍ വീന്‍ഡീസിനെതിരേ അടുത്തമാസം തുടങ്ങുന്ന പരമ്പരയില്‍ കളിക്കില്ലെന്ന് ഏതാണ്ടുറപ്പായി. ഗംഭീറിനു പകരം സുരേഷ് റെയ്ന ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പ് ഫൈനലിനു മുമ്പുതന്നെ ഗംഭീറിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെയാണ് താരം കൊല്‍ക്കത്തയ്ക്കായി കളിക്കാനിറങ്ങിയത്. ആറാഴ്ച്ചത്തെ വിശ്രമമാണ് ഗംഭീറിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഗംഭീറും ടീമിന് പുറത്താകുന്നതോടെ ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് ഗണ്യമായി കുറയും. സച്ചിന്, സെവാഗ്, ധോണി എന്നിവര്‍ ടീമിനൊപ്പമില്ല.
ജൂണ്‍ നാലുമുതലാണ് വീന്‍ഡീസിനെതിരായ പരമ്പര ആരംഭിക്കുക. ട്വന്റി20യോടെയായിരിക്കും പരമ്പരയ്ക്ക് തുടക്കമാവുക. അഞ്ച് ഏകദിനങ്ങളാണ് ഇന്ത്യ വീന്‍ഡീസിനെതിരേ കളിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല