ജയലളിതയുടെ വിജയത്തിനായി സ്വന്തം നാക്കുമുറിച്ച യുവതിക്ക് സര്‍ക്കാര്‍ ജോലി. ഒപ്പം ഒരു ലക്ഷം രൂപ സഹായധനവും വാടകവീടും. രാമനാഥപുരം സ്വദേശിനിയായ സരിതയ്ക്കാണു ജയലളിതയുടെ സമ്മാനം.
തലൈവി ജയിച്ചാല്‍ നാക്കു മുറിച്ചു ക്ഷേത്രത്തില്‍ നല്‍കാമെന്ന തിരഞ്ഞെടുപ്പ് സമയത്ത് സരിത പ്രതിജ്ഞ ചെയ്തിരുന്നു. ആഗ്രഹം സഫലമായതിനെ തുടര്‍ന്ന് മെയ് 13ന് തേനിയിലെ ഗൗരിയമ്മന്‍ ക്ഷേത്രത്തില്‍ ചെന്ന് നാക്കറുത്തു. നാട്ടുകാര്‍ ഉടന്‍ ആശുപ്രതിയിലെത്തിച്ചെങ്കിലും മുറിഞ്ഞുപോയ നാക്ക ്തുന്നിച്ചേര്ക്കാന് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് സരിതയ്ക്ക് സംസാരശേഷി നഷ്ടപ്പെട്ടു.
സംഭവം അറിഞ്ഞതോടെ സരിതയ്ക്ക് ചികിത്സയ്ക്കുള്ള എല്ലാ സൗകര്യവും ഒരുക്കാന്‍ ജയലളിത നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് സെക്രട്ടേറിയറ്റിലേക്കു വിളിച്ചു വരുത്തിയാണു ജയലളിത ഇവര്‍ക്കു ജോലിയും സഹായധനവും നല്‍കിയത്.
അമ്മയെ കാണാമെന്നുള്ള സന്തോഷത്തില്‍ സെക്രട്ടേറിയറ്റിലെത്തിയ സരിതയ്ക്ക് പ്രതിമാസം 2000 രൂപ ശംബളത്തില്‍ ജോലി നല്‍കാനുള്ള ഉത്തരവ് തലൈവി തന്നെ നേരിട്ട് കൈമാറി. ചികിത്സ ചെലവിനായി 36,000 രൂപയും സരിതയ്ക്ക് നല്കി.
ഭര്‍ത്താവ് നേരത്തേ ഉപേക്ഷിച്ച സരിതയ്ക്കു രണ്ടു പെണ്‍കുട്ടികളാണ്. ജീവിത്രപ്രാരബ്ധം കൊണ്ട് ദുരിതത്തിലായിരുന്നു ഇവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല