ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങാനുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. അക്കാദമിക്കായി ലഭിച്ച 66.94 ഏക്കര്‍ ഭൂമി തിരിച്ചുനല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതോടെയാണ് ദാദ വെട്ടിലായത്.
2000ലായിരുന്നു അന്നത്തെ ഇടതുസര്‍ക്കാര്‍ ഗാംഗുലിക്ക് അക്കാദമി സ്ഥാപിക്കുന്നതിനായി ഭൂമി അനുവദിച്ചത്. സാള്‍ട്ട് ലെയ്ക്കിനടുത്ത സ്ഥലമായിരുന്നു ഗാംഗുലിക്കായി നല്‍കിയത്. എന്നാല്‍ ഇതിനെതിരേ ഒരു എന്‍.ജി.ഒ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുനല്‍കാന്‍ ജസ്റ്റിസ് ജി.എസ്.സിംഗ്വി, എ.കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് ഗാംഗുലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ഥലത്തിന് 44.9 കോടി രൂപ വിപണിവിലയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വെറും 63 ലക്ഷം നല്‍കിയാണ് ഗാംഗുലി ഭൂമി സ്വന്തമാക്കിയത്. കൂടാതെ ഇത്രയും കൂടുതല്‍ ഭൂമി ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാന്‍ അവകാശമില്ലെന്നും എന്‍.ജി.ഒ പരാതിയില്‍ ആരോപിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയയതുകൊണ്ടാണ് ഗാംഗുലിക്ക് ഇത്രയും ഭൂമി ചുളുവിലയ്ക്ക് നല്‍കിയതെന്നും നേരത്തേ ആരോപണമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല