ലണ്ടന്‍: ഓരോ 20 മിനിറ്റിലും ഒരു കുട്ടി വീതം ലൈംഗിക അതിക്രമത്തിന് ഇരയാവുന്നെന്ന് റിപ്പോര്‍ട്ട്. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതരാവുന്നവരില് നാലില്‍ ഒന്നുപേരും 18വയസിനു താഴെയുള്ളവരാണെന്നും പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009-2010 കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തതില്‍ 23,000 ലൈംഗിക പീഡനക്കേസുകളില്‍ പ്രതികള്‍ കുട്ടികളാണ്. മുന്‍ വര്‍ഷത്തേതിനെക്കാള്‍ 8% കൂടുതലാണിത്. പീഡനത്തിനിരയായവരില്‍ നാലിലൊന്ന് പേരും 11 വയസിന് താഴെയുള്ളവരാണ്. ഇരകളില്‍ 1000ത്തിലധികം കുട്ടികള്‍ നാല് വയസ് പ്രായമുള്ളവരോ അതില്‍ കുറഞ്ഞവരോ ആണ്.
എന്‍.എസ്.പി.സി.സി വിവരസ്വാതന്ത്ര്യ നിയമപ്രകാരം നേടിയ രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കുട്ടികളിലെയും മുതിര്‍ന്നവരിലേയും ക്രൂരമായ ലൈംഗിക സ്വഭാവം നിയന്ത്രിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ചൈല്‍ഡ് സെക്സ് ഒഫന്‍സില്‍ 23,390 എണ്ണം മാനഭംഗം, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങളാണ്. പീഡനത്തിനിരയാവുന്ന കുട്ടികളില്‍ 25ല്‍ ഒന്ന് നാല് വയസുള്ളവരാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ ഫോഴ്സായ മെട്രോപൊളിറ്റന്‍ പോലീസാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്(3,672). വെസ്റ്റ്മിലിബാന്റ് പോലീസിന് രണ്ടാം സ്ഥാനവും (1,531) വെസ്റ്റ് യോര്‍ക്ക്ഷൈര്‍ ഫോഴ്സിന് (1,205) മൂന്നാം സ്ഥാനവുമാണ്.
ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും എന്‍.എസ്.പി.സി.സി പോലുള്ള ഗ്രൂപ്പുമായി ചേര്‍ന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഹോം ഓഫീസ് വക്താവ് പറഞ്ഞു. ചൈല്‍ഡ് സെക്സ് ഒഫന്‍ഡര്‍ ഡിസ്ക്ലോഷര്‍ സ്കീം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എല്ലാ പോലീസ് സേനകള്‍ക്കും ഈ വര്‍ഷം തന്നെ നല്‍കും. ലൈംഗിക കുറ്റകൃത്യങ്ങളിലുള്പ്പെടുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കാനുള്ള പ്രധാന നീക്കമായിരിക്കും ഇത്. ഇതിനു പുറമേ രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പ്രസിദ്ധീകരിച്ച കുറ്റകൃത്യങ്ങളുടെ എണ്ണം ശരിയായതല്ലെന്നാണ് അസോസിയേഷന് ഓഫ് ചീഫ് പോലീസ് ഓഫീസേഴ്സ് പറയുന്നത്. ഇതിനേക്കാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല