ലണ്ടന്‍: ഓരോ ദിവസവും 64,000 വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളില്‍ പോകാതിരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ശരത്കാലത്തില്‍ സ്‌ക്കൂളിലെ കണക്കനുസരിച്ച് പോകാന്‍ മടിയുള്ള കുട്ടികളുടെ എണ്ണം 12% വര്‍ധിച്ചതായാണ് ഔദ്യോഗിക കണക്ക്. ഒരു പ്രത്യേകദിവസം ഇംഗ്ലണ്ടിലെ പ്രൈമറിസ്‌ക്കൂളില്‍ 11 വയസിന് താഴെയുള്ള 24,700 കുട്ടികള്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വരാതിരുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്‌ക്കൂള്‍ കാലയളവിന്റെ പത്തിലൊന്നും നശിപ്പിച്ചത് ഫാമിലി ഹോളിഡേയ്‌സിന്റെ പേരിലാണ്. രോഗമാണ് വ്യാപകമായി ലീവെടുക്കാന്‍ ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ കാരണം. ഫൈനും, ജയില്‍ ശിക്ഷയുമൊക്കെ നല്‍കുമെന്ന മുന്നറിയിപ്പുണ്ടായിട്ടും വിദ്യാര്‍ത്ഥികള്‍ അവധിയെടുക്കുന്നത് രക്ഷിതാക്കളില്‍ പലരും തടയുന്നില്ലെന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സ്‌ക്കൂളില്‍പോകാന്‍ മടികാണിക്കുന്നവരുടെ എണ്ണത്തില്‍ 2009ലേതിനെ അപേക്ഷിച്ച് 11.8 വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. കുട്ടികള്‍ വ്യാപകമായി അവധിയെടുത്തതിന്റെ ഫലമായി 1.04% ലെസണ്‍ടൈം നഷ്ടമായിട്ടുണ്ട്. 2009ല്‍ ഇത് 0.93ആയിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രൈമറി സെക്കന്ററി സ്‌ക്കൂള്‍ തലങ്ങളില്‍ കാരണമില്ലാതെ അവധിയെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 15.5% വര്‍ധനവാണുണ്ടായത്. അതേസമയം മതിയായകാരണം ചൂണ്ടിക്കാട്ടി അവധിയെടുക്കുന്നവരുടെ എണ്ണം 2009നെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. 2009ല്‍ ഇത് 5.2%മായിരുന്നെങ്കില്‍ ഇപ്പോഴിത്5.7% ആയി കുറഞ്ഞിരിക്കുകയാണ്.
ക്ലാസ്‌റൂമുകളിലെ അച്ചടക്കവും നല്ല പെരുമാറ്റവും പുനഃസ്ഥാപിക്കാന്‍ കടുത്ത തീരുമാനങ്ങളെടുക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് സ്‌ക്കൂള്‍സ് മിനിസ്റ്റര്‍ നിക്ക് ഗിബ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല